Allegation | 'മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുന്നു'; യോഗം ചേരാന്‍ മുറി നല്‍കിയില്ലെന്ന് ആരോപിച്ച് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ പിവി അന്‍വറിന്റെ പ്രതിഷേധം
● 'ഇടത് സര്‍ക്കാര്‍ നടത്തുന്നത് ഫാസിസം'
● ബുക്ക് ചെയ്തിരുന്നത് 50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍
● അനുമതി തേടിയത് ഇമെയില്‍ വഴി
കൊച്ചി: (KVARTHA) യോഗം ചേരാന്‍ മുറി നല്‍കിയില്ലെന്ന് ആരോപിച്ച് പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നിലമ്പൂര്‍ എം എല്‍ എ പിവി അന്‍വറിന്റെ പ്രതിഷേധം. എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിലാണ് മുറി അനുവദിക്കാതിരുന്നതോടെ ഒപ്പമുള്ള അണികളോടൊപ്പം പിവി അന്‍വര്‍ പ്രതിഷേധമാരംഭിച്ചത്.
റസ്റ്റ് ഹൗസിന്റെ മുറ്റത്ത് യോഗം ചേര്‍ന്നാണ് പ്രതിഷേധിക്കുന്നത്. രാഷ്ട്രീയ യോഗമല്ല ചേരുന്നതെന്ന് ഗസ്റ്റ് ഹൗസ് അധികൃതരെ അറിയിച്ചിരുന്നുവെന്നും പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഇടപെടലിലാണ് തനിക്ക് മുറി അനുവദിക്കാതിരുന്നതെന്നുമാണ് അന്‍വറിന്റെ ആരോപണം. ഇടതുസര്‍ക്കാര്‍ നടത്തുന്നത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു. 'ഇതാണ് ഫാസിസം. രാഷ്ട്രീയ യോഗമല്ല ചേരുന്നത്. എന്നിട്ടും മുറി അനുവദിച്ചില്ല. മുഖ്യമന്ത്രി വാളെടുക്കുമ്പോള്‍ മരുമകന്‍ വടിയെടുക്കുകയാണ്'- എന്നും അന്‍വര്‍ പറഞ്ഞു.
50 ഓളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളാണ് ബുക്ക് ചെയ്തിരുന്നത്. ഇതിന് വേണ്ടി ഇമെയില്‍ നല്‍കിയിരുന്നു. ഉച്ചയോടെ രാഷ്ട്രീയപാര്‍ട്ടിയുടെ യോഗമാണ് നടക്കുന്നതെന്നതിനാല്‍ അനുമതി നല്‍കാനാവില്ലെന്ന് പി ഡബ്യു ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചുവെന്നും പിന്നീട് കാര്യങ്ങള്‍ വിശദമാക്കി വീണ്ടും മെയില്‍ അയച്ചുവെങ്കിലും ഒരു മറുപടിയും തന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
#PVAnwar #KochiProtest #KeralaPolitics #PWDDispute #FascismClaim #RestHouseProtest