Python | കണ്ണൂര്‍ കലക്ടറേറ്റ് വളപ്പില്‍ ബൈകിന്റെ സീറ്റിനടിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി
പെരുമ്പാമ്പിനെ പിന്നീട് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു
പെരുമ്പാമ്പിനെ കണ്ടെത്തിയത് ആരോഗ്യവകുപ്പിലെ ജീവനക്കാരനായ മുണ്ടയാട്ടെ അനുരാഗിന്റെ കെ. എല്‍ 58ആര്‍ 4228 ബൈകിനുളൡ
കണ്ണൂര്‍: (KVARTHA) കലക്ടറേറ്റ് വളപ്പില്‍ ബൈകിന്റെ സീറ്റിനടിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പിന്നീട് ആവാസ വ്യവസ്ഥയിലേക്ക് വിട്ടയച്ചു. കണ്ണൂര്‍ കലക്ടറേറ്റ് കോംപൗണ്ടിലേക്ക് ഓടിച്ചുവന്ന ബൈകിന്റെ സീറ്റിനടിയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ മുണ്ടയാട്ടെ അനുരാഗിന്റെ കെ. എല്‍ 58ആര്‍ 4228 ബൈകിനുളളിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.
ബുധനാഴ് ച രാവിലെ ഒന്‍പത് മണിയോടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക് സ്റ്റാര്‍ട് ചെയ്ത് കലക്ടറേറ്റ് വളപ്പിലെത്തുകയായിരുന്നു അനുരാഗ്. ബൈകില്‍ നിന്നും ഇറങ്ങിയിട്ടും സീറ്റ് അനങ്ങുന്നത് കണ്ട് സീറ്റ് ഉയര്‍ത്തി നോക്കിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. തുടന്ന് വനംവകുപ്പിന്റെ റെസ്‌ക്യൂ അംഗമായ ഷൈജിത്തിനെ വിവരമറിയിക്കുകയായിരുന്നു.
ഇദ്ദേഹമെത്തിയാണ് പാമ്പിനെ പിടികൂടി പുറത്തെടുത്തത്. തലനാരിഴയ്ക്കാണ് അനുരാഗ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. വീട്ടില്‍ നിര്‍ത്തിയിട്ട സമയത്താണ് പെരുമ്പാമ്പ് കയറിക്കൂടിയതെന്നാണ് കരുതുന്നത്.
ദിവസങ്ങള്‍ക്കു മുന്‍പ് ഇരിക്കൂറില്‍ സ്‌കൂടറിന്റെ ടാങ്കിന്റെ മൂടിയില്‍ ചുരുണ്ടുകിടന്ന അണലിയെ കണ്ടെത്തിയിരുന്നു. ഇതിന് മുന്‍പായി ഹെല്‍മെറ്റില്‍ കയറിക്കൂടിയ പെരുമ്പാമ്പിന്റെ കുഞ്ഞിന്റെ കടിയേറ്റ് യുവാവിന് നെറ്റിയില്‍ പരുക്കേറ്റിരുന്നു. കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു.