Wedding | 'ക്വീന്‍' താരം അശ്വിന്‍ ജോസ് വിവാഹിതനായി; വധു ഫേബ ജോണ്‍സണ്‍

 


കോട്ടയം: (www.kvartha.com) നടന്‍ അശ്വിന്‍ ജോസ് വിവാഹിതനായി. അടൂര്‍ സ്വദേശിനി ഫേബ ജോണ്‍സണാണ് വധു. കോട്ടയം തിരുവല്ല സ്വദേശിയാണ് അശ്വിന്‍. വിവാഹത്തിന്റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പേജുകളില്‍ വൈറലാണ്. 11 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്. 

ഡിജോ ജോസ് സംവിധാനം ചെയ്ത 'ക്വീന്‍' എന്ന ചിത്രത്തിലൂടെയാണ് അശ്വിന്‍ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നത്. 'നെഞ്ചിനകത്ത് ലാലേട്ടന്‍' എന്ന ഗാനത്തിലെ അശ്വിന്റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ആന്‍ ഇന്റര്‍നാഷനല്‍ ലോകല്‍ സ്റ്റോറി, കുമ്പാരീസ്, അനുരാഗം എന്നിവയുള്‍പെടെ ആറോളം ചിത്രങ്ങളില്‍ അശ്വിന്‍ അഭിനയിച്ചിട്ടുണ്ട്. അശ്വിന്‍ ജോസ് നായകനായി അഭിനയിച്ച കളര്‍പടം എന്ന ഷോര്‍ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

 

Wedding | 'ക്വീന്‍' താരം അശ്വിന്‍ ജോസ് വിവാഹിതനായി; വധു ഫേബ ജോണ്‍സണ്‍



Keywords:  News, Kerala, Kerala-News, Wedding, News-Malayalam, Kottayam, Actor, Marriage, Love, Cinema, Queen Actor Ashwin Jose gets married.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia