R Chandrasekaran | വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ ഐഎന്‍ടിസിക്ക് നല്‍കണമെന്ന് ആര്‍ ചന്ദ്രശേഖരന്‍

 


കണ്ണൂര്‍: (KVARTHA) തിരഞ്ഞെടുപ്പുകളില്‍ ഐഎന്‍ടിയുസിക്ക് സീറ്റ് നിഷേധിക്കുന്നതില്‍ സംഘടനയില്‍ ശക്തമായ പ്രതിഷേധമുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍. രണ്ടു ദിവസമായി കണ്ണൂര്‍ ഡിസിസി ഓഫീസിലെ എന്‍ ആര്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ കണ്ണൂര്‍ ഡിസിസി ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഐഎന്‍ടിയുസിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. 

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴ, കോട്ടയം സീറ്റുകളില്‍ ഐഎന്‍ടിയുസി നേതാക്കളെ പരിഗണിക്കണം തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ എല്ലാ പാര്‍ടികളിലെയും എംപിമാര്‍ തികഞ്ഞ പരാജയമാണ് 20 ലക്ഷത്തിലധികം അംഗങ്ങളുള്ള സംഘടനയാണ് ഐഎന്‍ടിയു സി കഴിഞ്ഞ തവണ സീറ്റു നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ ഐഎന്‍ടിയുസിക്ക് സീറ്റു നല്‍കിയിരുന്നില്ല. ഐഎന്‍ടിയുസിയുടെ സ്ഥാപക പ്രസിഡന്റ് ഏറെ കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനാണെന്ന് ഓര്‍ക്കണം തൃശൂര്‍ കേന്ദ്രികരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. 

R Chandrasekaran | വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ ഐഎന്‍ടിസിക്ക് നല്‍കണമെന്ന് ആര്‍ ചന്ദ്രശേഖരന്‍

സി എം സ്റ്റീഫന്‍, മരയ്ക്കാര്‍ എന്നിവരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. സിപിഎമിന് ലഭിച്ച രാജ്യസഭ സീറ്റ് ബംഗാളിലെ സിഐടിയു നേതാവ് തപന്‍ സെന്നിന് നല്‍കാന്‍ കഴിയാത്തതിനാല്‍ കേരളത്തിലെ സിഐടിയു സംസ്ഥാന ജനറല്‍ സെക്രടറി എളമരം കരീമിനാണ് നല്‍കിയത്. നാല് തൊഴില്‍ കോഡുകളുണ്ടാക്കി കൊണ്ട് കേന്ദ്ര സര്‍കാര്‍ പാര്‍ലമെന്റില്‍ തൊഴിലാളികളുടെ സ്ഥിരം തൊഴിലെന്ന അവകാശം തന്നെ കവര്‍ന്നെടുത്തിരിക്കുകയാണ് ഇതിനെതിരെ പാര്‍ലമെന്റില്‍ തൊഴിലാളികള്‍ക്കായി എം പിമാരില്‍ നിന്നും ശബ്ദം വേണ്ടത്ര ഉയര്‍ന്നില്ല. 

കേരളത്തില്‍ പിണറായി സര്‍കാരും ഇതു തന്നെയാണ് ചെയ്യുന്നത് കരാര്‍ വല്‍ക്കരണമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കെഎസ്ആര്‍ടി സിയിലുള്‍പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലാണ് മുന്‍പോട്ടു പോകുന്നത്. നിര്‍മാണ തൊഴിലാളികള്‍ക്കായി സെസ് പിരിക്കുമെന്നു പറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷമായി നടക്കുന്നില്ല. 1000 കോടിയോളം നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധിയില്‍ നിന്നും സര്‍ക്കാര്‍ കടമെടുത്തതു കാരണം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നില്ല പിണറായി സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിസി വരുന്ന നവംബര്‍ എട്ടിന് സെക്ര'റിയേറ്റിലേക്ക് പ്രതിഷേധ മാര്‍;ും ധര്‍ണയും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 

മണ്ഡലം തല നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കും ഡിസംബര്‍ 28, 29 തീയ്യതികളില്‍ തൃശൂരില്‍ ചേരുന്ന ഐഎന്‍ടിയുസി സംസ്ഥാന സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ താക്കീതായി മാറുമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തട്ടി കൂട്ടിയുണ്ടാക്കിയതാണ്. ആരോടും ചര്‍; ചെയ്യാതെയാണ് ബോര്‍ഡ് രൂപീകരിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് പണം കൈയ്യടക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍ടിയുസി നേതാക്കളായ വി ജെ ജോസഫ്, മനോജ് എടാണി, ജോസ് ജോര്‍ജ് പ്‌ളാത്തോട്ടം, കൃഷ്ണ വേണി ജി ശര്‍മ, തമ്പി കണ്ണാടന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, R Chandrasekaran, Seats, Lok Sabha, Elections, Kerala, R Chandrasekaran about seats of coming Lok Sabha elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia