തിരുവനന്തപുരം: ലീഡുകള്‍ മാറി മറിഞ്ഞ് ഒടുവില്‍ നെയ്യാറ്റിന്‍ കര യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ ശെല്‍ വരാജിനൊപ്പം. 6090 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ശെല്‍വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എഫ്. ലോറന്‍സിനെ പരാജയപ്പെടുത്തിയത്.
ശെല്‍വരാജിന് ആകെ 52,528 വോട്ടുകളാണ് ലഭിച്ചത്. എഫ് ലോറന്‍സിന് 46,194 ഉം ഒ രാജഗോപാലിന് 30,507ഉം വോട്ടുകള്‍ ലഭിച്ചു.
പത്തില്‍ ഒന്‍പത് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും ശെല്‍വരാജ് 7000ത്തിലേറെ വോട്ടിന്റെ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിനായിരുന്നു ലീഡ്. എന്നാലിത് അല്‍പസമയത്തിനുള്ളില്‍ മാറിമറിഞ്ഞു.
എല്‍ ലോറന്‍സ് ലീഡ് ചെയ്യാന്‍ തുടങ്ങി. ഒ രാജഗോപാല്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്നു. ശെല്‍വരാജ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു. യുഡിഎഫിനേയും എല്‍ഡിഎഫിനേയും അമ്പരപ്പിക്കുന്നതായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആദ്യ മണിക്കൂറില്‍ സെല്‍വരാജിന്റെ സ്ഥാനം മൂന്നാമതായിരുന്നു. ഒരു ഘട്ടത്തില്‍ ലോറന്‍സ് 4000 വോട്ടിന്റെ ലീഡ് വരെ നേടി.
എന്നാല്‍ പത്തു മണിയോടെ ചിത്രം മാറി. രണ്ടില്‍ തുടങ്ങിയ ശെല്‍വരാജിന്റെ ഭൂരിപക്ഷം കുത്തനെ ഉയര്‍ന്ന് 4000 ല്‍ എത്തി. പിന്നീട് സെല്‍വരാജ് പിറകോട്ടു പോയിട്ടില്ല. കനത്ത വോട്ടുചോര്‍ച്ചയാണു ഇരു മുന്നണികള്‍ക്കും ആദ്യഘട്ടത്തില്‍ അനുഭവിക്കേണ്ടി വന്നത്. എല്‍ഡിഎഫിന്റെ ശക്തിമണ്ഡലമായ അതിയന്നൂരില്‍ എല്‍ഡിഎഫിനു പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിച്ചില്ല.
English Summery
R Shelvaraj won by 6090 votes more than LDF candidate F Lorence.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.