Aneesh Anwar | 'കുറച്ച് സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി'; ഉണ്ണി വ്‌ളോഗ്‌സിനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍

 


കൊച്ചി: (KVARTHA) ഉണ്ണി വ്‌ളോഗ്‌സിനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍. ഉണ്ണി വ്‌ളോഗ്‌സിനെ പരസ്യമായി അപമാനിച്ചതില്‍ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അനീഷ് അന്‍വര്‍ ക്ഷമ ചോദിച്ചത്.


Aneesh Anwar | 'കുറച്ച് സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി'; ഉണ്ണി വ്‌ളോഗ്‌സിനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍

 

അനീഷ് സംവിധാനം ചെയ്ത 'രാസ്ത' എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ യൂട്യൂബര്‍ ഉണ്ണി വ്ലോഗ്സിനെ അനീഷ് അന്‍വര്‍ ഫോണില്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ റെകോര്‍ഡ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ചയായിരുന്നു. ഇതിന് പിന്നാലെ സംവിധായകന്‍ തന്നെ ജാതീയമായി അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കാട്ടി ഉണ്ണി വ്‌ലോഗ്‌സ് ആലുവ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.


Aneesh Anwar | 'കുറച്ച് സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി'; ഉണ്ണി വ്‌ളോഗ്‌സിനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ അനീഷ് അന്‍വര്‍

 

ഈ സംഭവത്തില്‍ അന്വേഷണം നടത്താന്‍ എളമക്കര പൊലീസിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് സംവിധായകനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് തന്റെ പ്രവര്‍ത്തിയില്‍ ക്ഷമ ചോദിച്ച് അനീഷ് അന്‍വര്‍ രംഗത്തെത്തിയത്. അപ്പോഴത്തെ വികാരാവേശത്താല്‍ തന്റെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയാണ് അതെന്ന് അനീഷ് അന്‍വര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനീഷ് അന്‍വറിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ, ഞാന്‍ അനീഷ് അന്‍വര്‍. എന്റെ പുതിയ സിനിമ രാസ്ത ഇറങ്ങിയപ്പോള്‍ ഉണ്ണി വ്‌ലോഗ്സില്‍ അതിന്റെ റിവ്യൂ വീഡിയോയുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ഫോണ്‍ സംഭാഷണം ഉണ്ടാവുകയും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയില്‍ അദ്ദേഹത്തെ വിഷമിപ്പിക്കുന്ന രീതിയില്‍ എനിക്ക് സംസാരിക്കേണ്ടി വരികയും ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ആഴ്ചയായി അതുമായി ബന്ധപ്പെട്ട് വല്ലാതെ വിഷമിച്ചുപോയ ദിവസങ്ങളായിരുന്നു. മാനസികമായി ഒരുപാട് തളര്‍ന്നു പോയിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയും അങ്ങനെതന്നെ ആയിരിക്കുമെന്ന് കരുതുന്നു.

തീര്‍ച്ചയായും അദ്ദേഹത്തിന്റെ അമ്മയെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചു പോയതില്‍ അദ്ദേഹത്തോടും, അദ്ദേഹത്തിന്റെ അമ്മയോട് (പ്രത്യേകിച്ച് ) ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്. സത്യത്തില്‍ അമ്മയെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാനും ആഗ്രഹമുണ്ട്. കുറച്ച് സമയത്തേക്ക് ഞാന്‍ ഞാനല്ലാതെയായിപ്പോയി. എന്റെ മറ്റ് സംഭാഷങ്ങള്‍ ഉണ്ണിക്കു ജാതി അധിക്ഷേപമായി തോന്നുകയും ചെയ്തു എന്ന് എനിക്ക് പിന്നീട് മനസ്സിലായി. ഒരിക്കലും അത് മനപ്പൂര്‍വം ചെയ്തതല്ല. മനപ്പൂര്‍വം അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ വേണ്ടി പറഞ്ഞതല്ല ഒന്നും. ആ സമയത്തെ എന്റെ വികാരങ്ങളുടെ പുറത്ത് സംഭവിച്ചുപോയ പിഴവുകളാണ്. അദ്ദേഹം അത് മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാനൊരിക്കലും അത്തരത്തിലൊരാളല്ല. എന്റെ പരാമര്‍ശങ്ങള്‍ ഉണ്ണിയെ വേദനിപ്പിച്ചതില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.

എന്റെ പ്രവര്‍ത്തി കൊണ്ട് വിഷമിച്ച ഓരോരുത്തരോടും ഈ അവസരത്തില്‍ എന്റെ ഖേദം അറിയിക്കുകയാണ്. ഉണ്ണിക്കോ അദ്ദേഹവുമായി ബന്ധപ്പെട്ട ആര്‍ക്കുമോ ഇതിന്റെ പേരില്‍ ഒരുപദ്രവവും എന്നില്‍ നിന്നോ എന്റെ ബന്ധുമിത്രാദികളില്‍ നിന്നോ ഉണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു. നിറഞ്ഞ ആത്മാര്‍ത്ഥതയോടെയാണ് ഞാന്‍ ഈ എഴുത്ത് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. വിശ്വസ്തതയോടെ, അനീഷ് അന്‍വര്‍.

 

Keywords: News, Kerala, Kerala-News, Kochi-News, Cinema-News, Aneesh Anwar, Raastha, Cinema, Director, Apologize, Facebook, Police, Complaint, Case, Youtuber, Unni Vlogs, Social Media, FB Post, Raastha director Aneesh Anwar apologize to youtuber Unni Vlogs.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia