Award | രാധാകൃഷ്ണന്‍ കൂത്തുപറമ്പ് അവാര്‍ഡ് നിലമ്പൂര്‍ ആഇശയ്ക്ക് സമ്മാനിക്കും
Oct 15, 2023, 20:55 IST
കൂത്തുപറമ്പ്: (KVARTHA) നാടക - ചലച്ചിത്ര നടനും ഗായകനും സംഘാടകനുമായിരുന്ന രാധാകൃഷ്ണന്‍ കൂത്തുപറമ്പിന്റെ ഓര്‍മയ്ക്കായി കൂത്തുപറമ്പിന്റെ കലാസാംസ്‌കാരിക കൂട്ടായ്മ ഏര്‍പ്പെടുത്തിയ പ്രഥമ നാടക പുരസ്‌കാരം നാടക - ചലച്ചിത്ര രംഗത്തെ പ്രശസ്തയായ അഭിനേത്രി നിലമ്പൂര്‍ ആഇശയ്ക്ക് നല്‍കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പത്തായിരത്തൊന്ന് രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 2023 ഒക്ടോബര്‍ 24ന് വൈകിട്ട് അഞ്ചുമണിക്ക് പാലത്തുങ്കരയിലെ സംഗീതസഭ ഹാളില്‍ നടക്കുന്ന ചടങ്ങിലാണ് സമ്മാനിക്കുക.
തിളങ്ങുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേശ് നാരായണന്റെ ജ്യേഷ്ഠ സഹോദരനാണ് രാധാകൃഷ്ണന്‍ കൂത്തുപറമ്പ്.
വാദ്യകലാ അകാഡമി ചെയര്‍മാന്‍ പത്മശ്രീ ശങ്കരന്‍കുട്ടി മാരാര്‍ പരിപാടിയുടെ ഉദ്ഘാടനവും പുരസ്‌കാര ദാനവും നിര്‍വഹിക്കും. നഗരസഭാധ്യക്ഷ വി സുജാത അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത പിന്നണി ഗായകന്‍ വിടി മുരളി മുഖ്യാതിഥിയായിരിക്കും.
എ യതീന്ദ്രന്‍, കലാമണ്ഡലം മഹേന്ദ്രന്‍ ഉള്‍പെടെ പ്രമുഖര്‍ പങ്കെടുക്കും. ജിനോ ജോസഫ്, എ യതീന്ദ്രന്‍ മാസ്റ്റര്‍, എന്‍ ധനഞ്ജയന്‍ എന്നിവര്‍ ഉള്‍പെട്ട ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍ ധനഞ്ജയന്‍, വിനോദ് നരോത്ത്, എന്‍, രാമദാസ്, പി, രവീന്ദ്രന്‍, സി ശിവദാസ്
ബിപി പത്മനാഭന്‍ മാസ്റ്റര്‍, രജിത ടീചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Radhakrishnan Koothuparampa Award goes to Aisha of Nilambur, Kannur, News, Radhakrishnan Koothuparampa, Award, Ayisha Nilambur, Press Meet, Inauguration, Drama, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.