മുസ്‌ലിം വിരുദ്ധ പരാമര്‍ശം: വി.എച്ച്.പി നേതാവിനെതിരെ രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി
Jun 10, 2016, 11:40 IST
കൊച്ചി: (www.kvartha.com 10.06.2016) മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയ വി.എച്ച്.പി നേതാവിനെതിരെ ബി.ജെ.പി അനുഭാവി രാഹുല്‍ ഈശ്വര്‍ പരാതി നല്‍കി. മുസ്‌ലിം മുക്ത ഭാരതം കെട്ടിപ്പടുക്കണമെന്ന വി.എച്ച്.പി നേതാവ് സാധ്വി പ്രാചിയുടെ പ്രഖ്യാപനത്തിനെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ഞാന്‍ ഹിന്ദുവും ഇന്ത്യക്കാരനുമാണ്. ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ഒരു വിശ്വാസവും ഇല്ലാത്തവരും എന്റെ സഹോദരീ സഹോദരന്മാര്‍ ആണ്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മുസ്‌ലിം ജനത ഉള്ള രാജ്യമാണ് ഇന്ത്യ. അവരുടെ താല്‍പര്യവും അവരുടെ വിശ്വാസവുമെല്ലാം നമ്മുടെ ഉത്തരവാദിത്വമാണ്.
മുസ്ലിം വിമുക്ത ഇന്ത്യയല്ല, ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും പരിപൂര്‍ണ സ്വാതന്ത്ര്യമുള്ള ഇന്ത്യയാണ് വേണ്ടതെന്നും രാഹുല്‍ ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഭാരതത്തിന് മുസ്ലിം സമൂഹം നല്‍കിയ സംഭാവനകള്‍ രാഹുല്‍ എടുത്തു പറയുന്നുണ്ട്.
പൊലീസ് കമീഷണറുമായി രാഹുല്‍ വിശദമായ ചര്‍ച്ച നടത്തിയതായും കോടതി നടപടി
യിലേക്ക് നീങ്ങുന്നതായും അദ്ദേഹം വ്യക്തമാക്കി. സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയുള്ള വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യണമെന്നും രാഹുല്‍ ഈശ്വര്‍ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kochi, VHP, Leader, Rahul Easwar, Police, Court, Muslim, India, BJP, Kerala, Anti-Muslim remarks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.