Rahul Gandhi | രാഹുല്‍ ഗാന്ധിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍; കേരളത്തിലെ പ്രചാരണ പരിപാടികള്‍ റദ്ദാക്കി
Apr 22, 2024, 08:43 IST
തിരുവനന്തപുരം: (KVARTHA) കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയുടെ തിങ്കളാഴ്ചത്തെ (22.04.2024) കേരള പര്യടനം റദ്ദാക്കി. രാഹുല്‍ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ റദ്ദാക്കിയതായി കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസനാണ് അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീരുമാനമെന്ന് കെ പി സി സി നേതൃത്വം അറിയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ഥം തിങ്കളാഴ്ച രാഹുല്‍ കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തൃശൂര്‍, മാവേലിക്കര, ആലപ്പുഴ മണ്ഡലങ്ങളിലായിരുന്നു രാഹുലിന്റെ പരിപാടികള്‍. ഇതെല്ലാം റദ്ദാക്കി.
ഞായറാഴ്ച ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇന്‍ഡ്യ മുന്നണി നടത്തിയ ഇന്‍ഡ്യ സഖ്യ റാലിയില്‍നിന്നും രാഹുല്‍ വിട്ടുനിന്നിരുന്നു. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ കാരണമാണ് രാഹുല്‍ പങ്കെടുക്കാത്തതെന്നാണ് പാര്‍ടി അറിയിച്ചത്.
Keywords: News, Kerala, Kerala-News, Politics-News, Politics, Cancels, Election Campaign, Rahul Gandhi, Poll Campaign, Kerala, Ill, Health Issues, Politics, Rahul Gandhi Cancels Poll Campaign in Kerala After Taking Ill.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.