Rahul Gandhi | ലോക് സഭാ തിരഞ്ഞെടുപ്പ്: രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ത്വാരിഖ് അന്‍വര്‍
Oct 16, 2023, 16:11 IST
കോഴിക്കോട്: (KVARTHA) വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജെനറല്‍ സെക്രടറി ത്വാരിഖ് അന്‍വര്‍. എന്നാല്‍ എവിടെ മത്സരിക്കണമെന്ന് തീരുമാനമെടുക്കേണ്ടത് പാര്‍ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തവണ കേരളത്തില്‍ 19 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചതെങ്കില്‍ ഇത്തവണ അത് 20 ആക്കി ഉയര്‍ത്തുകയാണ് പാര്‍ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ മത്സരിച്ച എല്ലാവര്‍ക്കും സീറ്റുകൊടുക്കണോ എന്നു തീരുമാനിക്കേണ്ടതും പാര്‍ടിയാണെന്ന് പറഞ്ഞ അദ്ദേഹം മത്സരിക്കാന്‍ ആഗ്രഹമുള്ള ആര്‍ക്കും ഹൈകമാന്‍ഡുമായി ചര്‍ച നടത്താന്‍ സാധിക്കുമെന്നും അറിയിച്ചു.
യോഗങ്ങളില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗേലു പങ്കെടുക്കുന്നതിനെ കുറിച്ചും അദ്ദഹം ന്യായീകരിച്ചു. പാര്‍ടിയുടെ ഘടന അടുത്തറിഞ്ഞ് അതനുസരിച്ച് നയം രൂപീകരിക്കാനാണ് സുനില്‍ കനഗേലു യോഗത്തില്‍ പങ്കെടുക്കുന്നതെന്നും അതില്‍ ഒരു അസ്വാഭാവികതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടിയാണ് പാര്‍ടി ഒരു സ്ട്രാറ്റജിസ്റ്റിനെ നിയമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മനോനില പൂര്‍ണമായും മോദി സര്‍കാരിനെതിരാണ്. എന്നാല്‍ കേരളത്തില്‍ സ്ഥിതി വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ എല്‍ഡിഎഫ് സര്‍കാര്‍ നൂറു ശതമാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. എല്‍ഡിഎഫ് സര്‍കാരിന്റെ അഴിമതിയാണ് കേരളത്തില്‍ ചര്‍ചയാവുക.
ഇവിടെ സിപിഎമും ബിജെപിയും പതിറ്റാണ്ടുകളായി സഖ്യത്തിലാണെന്നും ത്വാരിഖ് അന്‍വര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമിറ്റി നടത്തുന്ന നേതൃകാംപില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ത്വാരിഖ് അന്‍വറും എഐസിസി സെക്രടറി വിശ്വനാഥ പെരുമാളും.

Keywords: Rahul Gandhi may contest from Wayanad Lok Sabha seat. says Tariq Anwar, Kozhikode, News, Rahul Gandhi, Lok Sabha, Election, Politics, Congress, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.