ട്രൈബൽ വിഭാഗത്തിൻ്റെ വേതന കുടിശിക ഉടൻ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി എംപി

 


കൽപറ്റ: (www.kvartha.com 30.07.2021) ദാരിദ്ര്യ നിർമാർജനത്തിനായിട്ടുള്ള മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ട്രൈബൽ വിഭാഗത്തിൻ്റെ വേതന കുടിശിക ഉടൻ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തന പുരോഗതി അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ട്രൈബൽ വിഭാഗത്തിൻ്റെ വേതന കുടിശിക ഉടൻ പരിഹരിക്കണമെന്ന് രാഹുൽ ഗാന്ധി എംപി

അനന്തമായി നീളുന്ന കോവിഡ് സാഹചര്യത്തിൽ ഏറെ പ്രയാസമനുവഭവിക്കുന്ന ആദിവാസികൾ ഉൾപെടെയുള്ളവരുടെ വേതന കുടിശിക നിലവിലെ സാമ്പത്തിക വർഷത്തിൽ സാങ്കേതിക തകരാർ കാരണം മുടങ്ങുന്നത് അടിയന്തിരമായി ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല ദിശ പദ്ധതി നിർവഹണത്തിന്റെ റിപോർട് സമർപിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ യോജന തുടങ്ങി ജില്ലയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ പ്രവർത്തന പൂരോഗതി യോഗത്തിൽ വിലയിരുത്തി. ഐസി ബാലകൃഷ്ണൻ എംഎൽഎ, ടി സിദ്ദീഖ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്‌ സംശാദ് മരക്കാർ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടർ പി സി മജീദ്, എഡിഎം എൻഐ ഷാജു തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Keywords:  Kerala, News, Wayanad, MP, Rahul Gandhi, Top-Headlines, Meeting, Rahul Gandhi MP demands immediate payment of tribal wage arrears.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia