Rahul Gandhi | കോണ്‍ഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്തം; ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം; മുന്‍ നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി
Sep 22, 2022, 16:51 IST
കൊച്ചി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ പദവി സംബന്ധിച്ച് മുന്‍ നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഇന്‍ഡ്യയുടെ വികസനം ലക്ഷ്യമിടുന്ന പദവിയാണെന്ന് രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷനാകുക എന്നത് ഭാരിച്ച ഉത്തരവാദിത്വമാണ്. അതൊരു പദവി മാത്രമല്ല. ആ സ്ഥാനത്തേക്ക് വരേണ്ടത് ആശയങ്ങളും കാഴ്ചപ്പാടുകളും ഉള്ള ആളായിരിക്കണം. ഞാന്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ ഇല്ലയോ എന്ന ചോദ്യം എല്ലാ കാര്യങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ്. ആ ട്രാപില്‍ വീഴാന്‍ ഞാന്‍ തയാറല്ല. പഴയനിലപാടില്‍ മാറ്റമില്ല എന്നും രാഹുല്‍ പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള റെയ്ഡിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരു തരത്തിലുള്ള വര്‍ഗീയതയും പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി.
ഭാരത് ജോഡോ യാത്ര വന്‍ വിജയമാണ്. കേരളത്തിലെ ജനങ്ങള്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇത് വളരെയേറെ പ്രചോദിപ്പിക്കുന്നുണ്ട്. യാത്രയുടെ ഉദ്ദേശം രാജ്യത്തെ ഒന്നിപ്പിക്കുക എന്നതാണ്. രാജ്യത്ത് ഇന്ന് അനിയന്ത്രിതമായി തൊഴിലില്ലായ്മ വര്‍ധിച്ചുവരികയാണ്. കേരളത്തിലെ മാത്രം പ്രശ്നമല്ല, ഇത് രാജ്യത്തെ മൊത്തം പ്രശ്നമാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ഇതിനുപുറമെ വിലക്കയറ്റവും അനിയന്ത്രിതമായി ഉയരുന്നുണ്ട്. ഈ കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തിയാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. ബി ജെ പിയും ആര് എസ് എസും വര്‍ഗീയത വളര്‍ത്തുന്നതിനു പിന്നില്‍ ഈ മൂന്ന് കാര്യങ്ങളും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട് എന്നും രാഹുല്‍ പറഞ്ഞു.
കേരളത്തില്‍ എന്തുകൊണ്ട് ഇത്ര ദിവസം പര്യടനം നടത്തുന്നു, ബി ജെ പി ഭരിക്കുന്ന ഉത്തര്‍പ്രദേശ് ഉള്‍പെടെയുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് യാത്രയുടെ ദൈര്‍ഘ്യം കുറച്ചു എന്ന ചോദ്യത്തിന് ഇന്‍ഡ്യയുടെ ഒരറ്റം മുതല്‍ മറ്റൊരു അറ്റം വരെയാണ് യാത്രയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഭാരത് ജോഡോ യാത്ര ഏതൊക്കെ സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകുന്നു എന്നതല്ല വിഷയം. യാത്രയുടെ ഫലം ഓരോ സംസ്ഥാനങ്ങളിലും പ്രതിഫലിക്കണമെന്നതാണ്. ഇന്‍ഡ്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ് യാത്ര ലക്ഷ്യം വെക്കുന്നത്. അതനുസരിച്ചാണ് യാത്രയുടെ റൂട് തയാറാക്കിയിരിക്കുന്നത്.
യു പിയില്‍ കുറച്ചുദിവസം മാത്രമാണ് യാത്ര കടന്നു പോകുന്നത്. പക്ഷെ, ബിഹാറിലോ പശ്ചിമ ബംഗാളിലോ ഗുജറാതിലോ യാത്ര കടന്നുപോകുന്നില്ല. യാത്ര ലക്ഷ്യം വെക്കുന്നത് ഇന്‍ഡ്യയുടെ ഒരു അറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്കാണ്. പതിനായിരക്കണക്കിന് കിലോ മീറ്റര്‍ നടന്നു പോകുക എന്നത് അസാധ്യമാണ്. അതുകൊണ്ടുതന്നെ യാത്രയുടെ റൂടുകളില്‍ ചില പരിമിധികളുണ്ടാകും. ഉത്തര്‍പ്രദേശിലെ കാര്യമോര്‍ത്ത് ആരും വിഷമിക്കേണ്ട. എന്താണ് ഉത്തര്‍പ്രദേശില്‍ ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട് എന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാന സര്‍കാരിനെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ല എന്ന ചോദ്യത്തിന്, കേരളത്തിലെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നത് ഇവിടുത്തെ നേതൃത്വത്തിനാണ്. അവര്‍ അത് ചെയ്തുകൊള്ളുമെന്നായിരുന്നു രാഹുലിന്റെ മറുപടി.
Keywords: Rahul Gandhi on 'Bharat Jodo Yatra', Kochi, News, Politics, Rahul Gandhi, Media, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.