RaGa Nomination | രാഹുല്‍ ഗാന്ധി ഏപ്രില്‍ 3ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും
Mar 27, 2024, 17:47 IST
കല്‍പറ്റ: (KVARTHA) രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. മൂന്നിന് തന്നെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. അന്നുതന്നെ റോഡ് ഷോയും സംഘടിപ്പിക്കും. അന്നു വൈകുന്നേരം തന്നെ മടങ്ങിപ്പോകും. എതിര്‍സ്ഥാനാര്‍ഥികളായി എല്‍ഡിഎഫിനായി സിപിഐയുടെ ആനി രാജയും ബിജെപിക്കായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.
2019ല്‍ അപ്രതീക്ഷിതമായാണ് വയനാട്ടിലേക്ക് രാഹുല്‍ എത്തിയത്. 7,06,367 വോടുകളാണ് അന്ന് അദ്ദേഹം നേടിയത്. എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ പിപി സുനീര്‍ 2,74,597 വോടുകളും നേടി. 4,31,770 വോടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുലിനെ വയനാട് മണ്ഡലം പാര്‍ലമെന്റിലേക്കയച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദേദ്ദശ പത്രികകളുടെ സമര്‍പ്പണം മാര്‍ച് 28(വ്യാഴാഴ്ച) മുതല്‍ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിടേണിംഗ് ഓഫീസര്‍മാര്‍ക്കു മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം.
അവസാന തീയതി ഏപ്രില്‍ നാല്. നെഗോഷ്യബിള്‍ ഇന്‍സട്രമെന്റ്സ് ആക്ട് പ്രകാരം അവധി ദിനങ്ങളായ മാര്‍ച് 29, 31, എപ്രില്‍ ഒന്ന് തീയതികളില്‍ പത്രിക സമര്‍പ്പിക്കാനാവില്ല. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ടാണ്.

Keywords: Rahul Gandhi will submit nomination papers on April 3rd, Wayanad, News, Rahul Gandhi, Nomination Papers, Lok Sabha Election, Politics, LDF, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.