എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതത്തില്‍ സങ്കടപ്പെട്ടും കവുങ്ങ് കര്‍ഷകരെ ഓര്‍ത്തും രാഹുല്‍ ഗാന്ധി

 


കാസര്‍കോട്:(ww.kvartha.com 05.04.2014) ദേശീയ രാഷ്ട്രീയത്തില്‍ ഉള്‍പ്പടെ ചര്‍ച്ചയായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെയും അടയ്ക്ക നിരോധന നീക്കത്തിലൂടെ ആശങ്കയിലായ കവുങ്ങ് കര്‍ശകരുടെയും പ്രശ്‌നങ്ങള്‍ പരാമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി തന്റെ 20 മിനിറ്റ് പ്രസംഗം അവസാനിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാര്‍ കമ്പനിയുടെ പക്ഷത്താണെന്ന ആരോപണം ശക്തമായിരുന്നു.

സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനിലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത രാജ്യം ഇന്ത്യയാണ്. ഇതിലൂടെ ഏറെ പഴികേള്‍ക്കെണ്ടിവന്ന യുപിഎ സര്‍ക്കാരിനോടും കോണ്‍ഗ്രസിനോടും ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് ആശ്വാസ സഹായങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇതുവരെയായി സംസ്ഥാനം ആവശ്യപ്പെട്ട ധനസഹായം നല്‍കിയിട്ടില്ല.

രാഹുലിന്റെ പ്രസംഗത്തോടെ ദുരിതബാധിര്‍ക്ക് പ്രതീക്ഷയായിരിക്കുകയാണ്. ഭാവി യുവ പ്രധാനമന്ത്രി എന്‍ഡോസള്‍ഫാന്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പ്രതിഞ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചതില്‍ ദുരിതബാധിതര്‍ ആശ്വാസത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ ഈ അടുത് നടത്തിയ അടയ്ക്ക നിരോധന നീക്കം കാസര്‍കോട് ജില്ലയിലെ കവുങ്ങ് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ നിരോധനനീക്കത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറിയെങ്കിലും അടുത്ത് വരുന്ന സര്‍ക്കാര്‍ വീണ്ടും നിരോധന നീക്കം നടത്തുമെന്ന ഭീതിയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ ഭാവി പ്രധാനമന്ത്രി തന്നെ കവുങ്ങ് കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ജില്ലയിലെ കവുങ്ങ് കര്‍ഷര്‍ ആഹ്ലാദത്താലാണ്. രാഹുല്‍ ഗാന്ധി വുങ്ങ് കര്‍ഷകരുടെ പ്രശ്‌നവും എന്‍ഡോസള്‍ഫാന്‍ വിഷയവും തന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് ദില്ലയിലെ യുഡിഎഫ് നേതൃത്വത്തിന് ആശ്വാസമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് വോട്ടാക്കാുള്ള ശ്രമത്തിലാവും യുഡിഎഫ് നേതൃത്വം.
എന്‍ഡോസള്‍ഫാന്‍ രോഗികളുടെ ദുരിതത്തില്‍ സങ്കടപ്പെട്ടും കവുങ്ങ് കര്‍ഷകരെ ഓര്‍ത്തും രാഹുല്‍ ഗാന്ധി

Keywords: Rahul Gandhi, Kerala, kasaragod, Congress, Rahul Gandhi, Endosulfan, Farmers, UPA, UDF.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia