Rahul Mamkootathil | യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു

 


തിരുവനന്തപുരം: (KVARTHA) യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു. നിലവില്‍ ജെനറല്‍ സെക്രടറിയാണ് രാഹുല്‍. തിരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്.

Rahul Mamkootathil | യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരഞ്ഞെടുത്തു

രാഹുല്‍ 2,21,986 വോട് നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥിയും സുഹൃത്തുമായ അഡ്വ അബിന്‍ വര്‍ക്കിക്ക് 1,68,588 വോടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട് നേടി. അബിന്‍, അരിത ബാബു എന്നിവരടക്കം 10 പേര്‍ വൈസ് പ്രസിഡന്റുമാരാകും.

ഔദ്യോഗിക ഫലപ്രഖ്യാപനം അഖിലേന്‍ഡ്യാ നേതൃത്വമാകും നടത്തുക. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് ഫലപ്രഖ്യാപനത്തിനുശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Keywords:  Rahul Mamkootathil elected as the state president of youth congress, Thiruvananthapuram, News, Rahul Mamkootathil, State President Of Youth Congress, Vote, Politics, Declaration, Aritha Babu, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia