Inquiry | രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പുതിയ ഫ് ളാറ്റില്‍ പാലുകാച്ചി; പെണ്ണുനോക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഇങ്ങനെ!
Inquiry | രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ പുതിയ ഫ് ളാറ്റില്‍ പാലുകാച്ചി; പെണ്ണുനോക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഇങ്ങനെ!
● അമ്മ ബീനയാണ് പാലുകാച്ചിയത്
● പുതിയ ഫ് ളാറ്റ് വാങ്ങിയതില്‍ വളരെ സന്തോഷമുണ്ടെന്ന് പ്രതികരണം
● പാലക്കാട് തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണെന്നും അമ്മ
പാലക്കാട്: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പുതിയ ഫ് ളാറ്റില്‍ പാലുകാച്ചി. വ്യാഴാഴ്ചയായിരുന്നു രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ഇതിന് മുമ്പായിരുന്നു ചടങ്ങ്. അമ്മ ബീനയാണ് പാലുകാച്ചിയത്. പുതിയ ഫ് ളാറ്റ് വാങ്ങിയതില്‍ വളരെ സന്തോഷമുണ്ടെന്ന് പറഞ്ഞ അവര്‍ പാലക്കാട് എനിക്ക് ഇഷ്ടമുള്ള സ്ഥലമാണെന്നും കൂട്ടിച്ചേര്‍ത്തു.
രാഹുലിന് പെണ്ണ് നോക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നോക്കണം എന്നായിരുന്നു അമ്മയുടെ മറുപടി. എന്തായാലും വൈകില്ലെന്നും ഉടനെ ഉണ്ടാകണമെന്നും അമ്മ പറഞ്ഞു. എംഎല്‍എ ആയിട്ട് പെണ്ണ് കെട്ടിക്കാമെന്നാണോ എന്ന് ചോദിച്ചപ്പോള്‍ നിറഞ്ഞ ചിരി മാത്രമായിരുന്നു അമ്മയുടെ മറുപടി. ഏതായാലും ആ സന്തോഷ വാര്‍ത്ത അധികം വൈകാതെ തന്നെ കേള്‍ക്കുമെന്നാണ് പ്രവര്‍വര്‍ത്തകരും പറയുന്നത്.
#RahulMankuttil, #UDF, #KeralaPolitics, #Housewarming, #MarriagePlans