Raid | വലിയ അരീക്കാമലയില്‍ വാറ്റുകേന്ദ്രം തകര്‍ത്ത് 250 ലിറ്റര്‍ വാഷും വാറ്റുപകരങ്ങളും നശിപ്പിച്ചു

 


കണ്ണൂര്‍: (www.kvartha.com) ശ്രീകണ്ഠാപുരം വലിയ അരീക്കാമല തോട്ടും ചാലിന് സമീപത്ത് പ്രവര്‍ത്തിച്ചിരുന്ന വാറ്റുകേന്ദ്രത്തില്‍ നിന്നും 250 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും താല്‍കാലിക ഷെഡും എക്സൈസ് നശിപ്പിച്ചു. ഓണം സ്പെഷ്യല്‍ ഡ്രൈവ് ഡ്യൂടിയുടെ ഭാഗമായാണ് തളിപറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ സജീവിന്റെ നേതൃത്വത്തിലുളള സംഘം ശ്രീകണ്ഠാപുരത്തെ വലിയ അരീക്കാമല കുന്നിന്‍ ചെരിവിലുളള തോട്ടുംചാല്‍ സമീപമുളള പാറക്കൂട്ടങ്ങള്‍ക്ക് നടുവില്‍ ചാരായം ഉണ്ടാക്കുന്നതിനായി നിര്‍മിച്ച താല്‍കാലിക ഷെഡ് കണ്ടെത്തിയത്.

Raid | വലിയ അരീക്കാമലയില്‍ വാറ്റുകേന്ദ്രം തകര്‍ത്ത് 250 ലിറ്റര്‍ വാഷും വാറ്റുപകരങ്ങളും നശിപ്പിച്ചു

ശനിയാഴ്ച പുലര്‍ചെയാണ് എക്സൈസ് റെയ്ഡ് നടത്തിയത്. വാറ്റ് ചാരായക്കാര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ചെറിയ കല്ലുകള്‍ കൊണ്ട് ദീര്‍ഘചതുരാകൃതിയില്‍ കെട്ടിയുണ്ടാക്കിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ടാങ്കില്‍ 250 ലിറ്റര്‍ വാഷാണ് കണ്ടെത്തിയത്.

റെയ് ഡില്‍ പ്രിവന്റീവ് ഓഫീസര്‍ അശ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി ആര്‍ വിനീത്, ടിവി ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു. ഓണത്തിന് വില്‍പനക്കായി വ്യാജ ചാരായ നിര്‍മാണം വ്യാപകമാകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മലയോര പ്രദേശത്ത് എക്സൈസ് റെയ്ഡ് നടത്തിയത്.

Keywords:  Valiya Areekamala.: 250 liters of wash and air conditioners were destroyed, Kannur, News, Excise, Raid, Onam, Message, Case, Officers, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia