രാജ്യവും ലോകവും ഞെട്ടലോടെ കണ്ടത് മാധ്യമങ്ങള്‍ വഴിയാണ്; അവർക്കെതിരെയുള്ള ഈ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ജി ദേവരാജന്‍
Jul 24, 2021, 19:49 IST
കൊല്ലം: (www.kvartha.com 24.07.2021) ജനവിരുദ്ധ സര്‍കാര്‍ നടപടികളെ വിമര്‍ശിക്കുകയും നടത്തിപ്പ് രീതികളിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന മാധ്യമങ്ങളെ സര്‍കാര്‍ ഏജന്‍സികള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരേയുള്ള കടന്നുകയറ്റമാണെന്ന് ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രടറി ജി ദേവരാജന്‍.
ജനാധിപത്യത്തിന്‍റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തിന് നേരെ തുറന്നു വച്ച കണ്ണാടിയാണ്. ജനങ്ങളുടെ ആശങ്കകളും ആവലാതികളും പൊതുസമൂഹത്തെയും ഭരണാധികാരികളെയും അറിയിക്കുവാന്‍ മാധ്യമങ്ങള്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായുണ്ടായ വീഴ്ചകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാധ്യമങ്ങളാണ് മുൻകൈയെടുത്തത്.

ഗംഗാ നദിയില്‍ ശവശരീരങ്ങള്‍ ഒഴുകി നടക്കുന്നതും മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്നതും രാജ്യവും ലോകവും ഞെട്ടലോടെ കണ്ടത് മാധ്യമങ്ങള്‍ വഴിയാണ്. ഇക്കാരണത്താല്‍ ദൈനിക് ഭാസ്കര്‍ എന്ന ഹിന്ദി പത്രസ്ഥാപനത്തിന്‍റെ ഓഫീസുകളും എട്ടുമാസമായി നടക്കുന്ന കര്‍ഷക സമരവും പൗരത്വ നിയമത്തിനെതിരായ സമരവും പ്രാധാന്യത്തോടെ റിപോര്‍ട് ചെയ്തതിന്‍റെ പേരില്‍ ന്യൂസ് ക്ലിക് ഡോട് ഇന്‍ എന്ന സ്ഥാപനവും സര്‍കാര്‍ നടത്തിയ രാജ്യദ്രോഹമായ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ പുറത്തുകൊണ്ടുവന്ന ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനവും ആദായ നികുതി വകുപ്പിനെയും പൊലീസിനെയും ഉപയോഗിച്ച് റെയ്ഡ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍കാര്‍ പ്രോലോഭനങ്ങളില്‍ അടിയറവ് പറയാത്ത മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണരീതികള്‍ക്കെതിരായി ജനാധിപത്യ വിശ്വാസികള്‍ ശബ്ദമുയര്‍ത്തണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.
keywords: News, Kollam, Kerala, State, Raids on media outlets; Encroachment on Independent Media: G Devarajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.