മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പൊലീസ് ചവിട്ടിവീഴ്ത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു; ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്ന് പൊലീസ്
Jan 4, 2022, 19:42 IST
കണ്ണൂര്‍: (www.kvartha.com 04.01.2022) മാവേലി എക്‌സ്പ്രസില്‍ റെയില്‍വേ പൊലീസ് എ എസ് ഐ എം സി പ്രമോദ് ചവിട്ടിവീഴ്ത്തിയ യാത്രക്കാരനെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് സ്വദേശി പൊന്നന്‍ ശമീറിനാണ് ചവിട്ടേറ്റത്.
ഇയാള്‍ സ്ത്രീപീഡനക്കേസ് അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും ഭവനഭേദനത്തിന് മൂന്നുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഇയാള്‍ ഇപ്പോഴും ഒളിവിലാണെന്നും കൂത്തുപറമ്പ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്ന് കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.
മര്‍ദനത്തിനു ശേഷം വടകര സ്റ്റേഷനില്‍ ഇയാളെ ഇറക്കിവിടുകയായിരുന്നു. യാത്രക്കാരനെ ചവിട്ടി വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങള്‍, ഇതേ കോചിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തുകയും അത് പുറത്തുവരികയും ചെയ്തതോടെ എം സി പ്രമോദിനെ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തു. കേരള പൊലീസില്‍നിന്നു ഡപ്യൂടേഷനില്‍ റെയില്‍വേ പൊലീസിലെത്തിയതാണ് പ്രമോദ്.
പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് മര്‍ദനത്തിനിരയായത് ശമീറെന്ന യുവാവാണെന്ന് വ്യക്തമായത്. ഇയാള്‍ക്കായി കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നുണ്ട്. ഇയാളിപ്പോഴും ഒളിവിലായ സ്ഥിതിക്ക് അന്വേഷണം തുടരുമെന്നും, ഇയാളെ കണ്ടെത്തിയ ശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമെന്നും പൊലീസ് അറിയിച്ചു.
Keywords: Passenger one who assaulted by police on Maveli Express identified, Kannur, News, Police, Attack, Suspension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.