Railway | ട്രാക്കുകളിൽ ആനകളുടെ സുരക്ഷയ്ക്ക് റെയിൽവേയുടെ പുത്തൻ നടപടികൾ; കടന്നുപോകാൻ പ്രത്യേക അടിപ്പാതകളും! 

 
railways new initiatives to mitigate elephant-train collision
railways new initiatives to mitigate elephant-train collision

Representational Image generated by Meta AI

ആന സംരക്ഷണത്തിനായി മാത്രം 30.77 കോടി രൂപയാണ് ചെലവഴിക്കുന്നത് 

പാലക്കാട്: (KVARTHA) ആനകൾ കൂടുതലായി ഇറങ്ങുന്ന പാലക്കാട്-മധുക്കര റെയിൽ പാതയിൽ പരിശോധന നടത്തി പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി. പാലക്കാട് മുതൽ മധുക്കര  വരെയുള്ള പാത മുഴുവൻ പരിശോധിച്ച ഡിആർഎം ആന സുരക്ഷാ നടപടികൾ വിലയിരുത്തി. വളയാർ-എട്ടിമട സ്റ്റേഷനുകൾക്കിടയിൽ 11.5 കോടി രൂപ ചെലവിൽ നിർമ്മിച്ച ആനകൾക്ക് കടന്നുപോകാനുള്ള രണ്ട് അടിപ്പാതകൾ  അദ്ദേഹം പരിശോധിച്ചു. 

കാട്ടാനകൾ തുടർച്ചയായി അപകടത്തിൽപ്പെട്ട സാഹചര്യത്തിൽ മദ്രാസ് ഹൈക്കോടതിയാണ് ആനത്താരകളിൽ സുരക്ഷിതപാതയൊരുക്കാൻ അടിപ്പാതകൾ നിർമിക്കാൻ ആവശ്യപ്പെട്ടത്. ഇതോടെ, അപകടങ്ങൾ കൂടുതലായിനടന്ന വാളയാർ-എട്ടിമട ബി-ലൈൻ ട്രാക്കിൽ രണ്ട് അടിപ്പാതകൾ നിർമിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിക്കുകയായിരുന്നു. ആനക്കൂട്ടങ്ങൾക്ക് ഇതുവഴി സുഗമമായി സഞ്ചരിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.

കോട്ടേക്കാട്-മധുക്കര പാതയിൽ ആനയിറങ്ങുന്നത് കണ്ടെത്താനുള്ള സംവിധാനം സ്ഥാപിക്കാനുള്ള സ്ഥലങ്ങളും ഡിആർഎം പരിശോധിച്ചു. 18.99 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ്വർക്ക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ ഉപയോഗിക്കുന്നു. റെയിൽ പാതയ്ക്ക് സമീപം ആനകളെ കണ്ടെത്തിയാൽ സ്റ്റേഷൻ മാസ്റ്റർക്കും ലോക്കോപൈലറ്റിനും മുന്നറിയിപ്പ് നൽകും. ഈ പദ്ധതി 2024 ഡിസംബർക്ക് മുമ്പ് പൂർത്തിയാകും.

കോട്ടേക്കാട്-ലെവൽക്രോസിംഗ് നമ്പർ 156 തമ്മിലുള്ള 5 കിലോമീറ്റർ ദൂരത്ത് സോളാർ വേലി സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പാലക്കാട് ഡിവിഷൻ ആരംഭിച്ചിട്ടുണ്ട്. 28.08 ലക്ഷം രൂപ ചെലവിൽ നടപ്പിലാക്കുന്ന ഈ പദ്ധതി ആനകൾ ഇറങ്ങുന്നത് തടയുന്നതിനാണ്. ആന സംരക്ഷണത്തിനായി മാത്രം 30.77 കോടി രൂപ ചെലവഴിക്കുന്ന റെയിൽവേ, ആനകളുടെ സുരക്ഷയ്ക്കും ജീവൻ രക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia