Visit | സൂര്യ കൃഷ്ണമൂര്‍ത്തിയെ വസതിയിലെത്തി സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; വ്യോമ സേനയുടെ ഡെക്കോട്ട വിമാനത്തിന് പുതുജീവന്‍ നല്കിയ കഥയും അയവിറക്കി; തിരുവനന്തപുരത്തെ മികച്ചതാക്കാന്‍ മന്ത്രിക്ക് കഴിയട്ടെയെന്ന് ആശംസിച്ച് സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകന്‍
Mar 13, 2024, 16:35 IST
തിരുവനന്തപുരം: (KVARTHA) കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രിയും തിരുവനന്തപുരം ലോക്സഭാ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍ സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകനും സാംസ്കാരിക നായകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയെ തൈക്കാട്ടെ വസതിയിലെത്തി സന്ദര്‍ശിച്ചു.
ഇരുവരുടേയും കൂടിക്കാഴ്ച 40 മിനിറ്റോളം നീണ്ടു. തിരുവനന്തപുരത്തെ വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഒപ്പം വ്യക്തിപരമായ അനുഭവങ്ങളും പങ്കുവച്ചു. തിരുവനന്തപുരത്ത് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് കഴിയട്ടെ എന്ന് സൂര്യ കൃഷ്ണമൂര്‍ത്തി ആശീര്‍വദിച്ചു.
കാലപ്പഴക്കം കാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പ് വ്യോമ സേന ഒഴിവാക്കിയ ഡെക്കോട്ട ഡിസി-3 ആയിരുന്നു ആ വിമാനം. ഈ വിമാനം തേടിപ്പിടിച്ച് ലണ്ടനില്‍ കൊണ്ടു പോയി പൂര്‍ണമായും റീസ്റ്റോര്‍ ചെയ്ത് സുരക്ഷിതമായി പറക്കാവുന്ന നിലയിലാക്കിയ ശേഷം 2018ല്‍ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് അത് വ്യോമ സേനയ്ക്ക് സമ്മാനിച്ചത്.

ഒരു വ്യോമ സേനാകുടുംബാംഗം എന്ന നിലയില്‍ വ്യോമ സേനയുമായുള്ള വൈകാരിക ബന്ധവും ഒപ്പം വിമാനങ്ങളോടുള്ള ഇഷ്ടവും കൂടിചേര്‍ന്നതോടെയാണ് ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ ഭാഗമായ പല മിഷനുകളിലും പങ്കെടുത്ത ആ പഴയ ഡെക്കോട്ട വിമാനത്തിന് രണ്ടാം ജന്മം ലഭിച്ചത്.
![Visit | സൂര്യ കൃഷ്ണമൂര്‍ത്തിയെ വസതിയിലെത്തി സന്ദര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍; വ്യോമ സേനയുടെ ഡെക്കോട്ട വിമാനത്തിന് പുതുജീവന്‍ നല്കിയ കഥയും അയവിറക്കി; തിരുവനന്തപുരത്തെ മികച്ചതാക്കാന്‍ മന്ത്രിക്ക് കഴിയട്ടെയെന്ന് ആശംസിച്ച് സൂര്യ ഫെസ്റ്റിവല്‍ സ്ഥാപകന്‍](https://www.kvartha.com/static/c1e/client/115656/downloaded/b9d211145f6cf6fe3f7926519d75a645.gif)
ഈ ഡെക്കോട്ട വിമാനത്തിന്റെ ഓര്‍മകള്‍ക്കൊപ്പം തന്റെ കുട്ടിക്കാലത്തെ അച്ഛന്റെ വ്യോമ സേനാ അനുഭവങ്ങളും മന്ത്രി പങ്കുവച്ചു. അച്ഛന് ജോലിക്കിറങ്ങുമ്പോള്‍ പലപ്പോഴും അമ്മ തേങ്ങുന്നത് കണ്ടിരുന്നുവെന്നും എന്നാല്‍ എന്ത് കൊണ്ടായിരുന്നു അമ്മയുടെ ആ കരച്ചില് എന്ന് കുട്ടിയായിരുന്ന തനിക്ക് മനസ്സിലായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത ആ കാലത്ത് രാത്രി വിമാനം പറത്തുക എന്നത് എത്രമാത്രം അപകടംപിടിച്ച ജോലിയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും മന്ത്രി പറഞ്ഞു.
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അച്ഛന് പറത്തിയ വി.പി. 905 എന്ന ഡെക്കോട്ട വിമാനം പിന്നീട് കണ്ടെടുത്ത് സ്വന്തം ചെലവില്‍ പുതുക്കിപ്പണിത് സേനയ്ക്കു സമ്മാനിച്ചത് എന്നും മന്ത്രി പറഞ്ഞു. ഇന്നും ആ വിമാനം റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിക്ക് മുകളിലൂടെ പറന്ന് പുഷ്പവൃഷ്ടി നടത്തുന്നത് അതീവസന്തോഷം നല്കുന്ന കാഴ്ചയാണെന്ന് പറഞ്ഞ മന്ത്രി വ്യോമ സേനയുടെ വിന്റേജ് വിമാനങ്ങളുടെ കൂട്ടത്തില്‍ താരമാണ് ഇപ്പോള്‍ ഈ വിമാനമെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനുശേഷം ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി കൂട്ടി ചേര്‍ക്കുന്ന മിഷനുമായി ആദ്യം ജമ്മുവിലെത്തിയ വിമാനം എന്ന അപൂര്‍വ ചരിത്ര പശ്ചാത്തലവും ഈ വിമാനത്തിനുണ്ടെന്ന കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴാണ് മന്ത്രി വ്യോമസേനയുമായുള്ള തന്റെ കുടുംബ ബന്ധം കൂടി വിശദീകരിച്ചത്.
കൂടിക്കാഴ്ചയില്‍ വ്യോമ സേനയുടെ ഡെക്കോട്ട വിമാനത്തിന് പുതുജീവന്‍ നല്കിയ കഥയും മന്ത്രി പറയുകയുണ്ടായി. 1950കളില്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ ഒരു മലയാളി വൈമാനികന് പറത്തിയ വിമാനം ഇപ്പോഴും റിപബ്ലിക് ദിന പുഷ്പവൃഷ്ടിക്കായി സേന ഉപയോഗിക്കുന്നതിനു പിന്നിലെ അപൂര്‍വ കഥയാണ് മന്ത്രി അയവിറക്കിയത്. ആ മലയാളി വൈമാനികന് മറ്റാരുമല്ല, മന്ത്രിയുടെ പിതാവായ എയര്‍ കമഡോര്‍ എം കെ ചന്ദ്രശേഖര്‍ ആയിരുന്നു അത്.
സാങ്കേതികവിദ്യയും സുരക്ഷാ സംവിധാനങ്ങളും ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത ആ കാലത്ത് രാത്രി വിമാനം പറത്തുക എന്നത് എത്രമാത്രം അപകടംപിടിച്ച ജോലിയായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും മന്ത്രി പറഞ്ഞു.
ഈ അനുഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അച്ഛന് പറത്തിയ വി.പി. 905 എന്ന ഡെക്കോട്ട വിമാനം പിന്നീട് കണ്ടെടുത്ത് സ്വന്തം ചെലവില്‍ പുതുക്കിപ്പണിത് സേനയ്ക്കു സമ്മാനിച്ചത് എന്നും മന്ത്രി പറഞ്ഞു. ഇന്നും ആ വിമാനം റിപബ്ലിക് ദിനത്തില്‍ ഡെല്‍ഹിക്ക് മുകളിലൂടെ പറന്ന് പുഷ്പവൃഷ്ടി നടത്തുന്നത് അതീവസന്തോഷം നല്കുന്ന കാഴ്ചയാണെന്ന് പറഞ്ഞ മന്ത്രി വ്യോമ സേനയുടെ വിന്റേജ് വിമാനങ്ങളുടെ കൂട്ടത്തില്‍ താരമാണ് ഇപ്പോള്‍ ഈ വിമാനമെന്നും വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനുശേഷം ജമ്മു കാശ്മീരിനെ ഇന്ത്യന്‍ യൂണിയനുമായി കൂട്ടി ചേര്‍ക്കുന്ന മിഷനുമായി ആദ്യം ജമ്മുവിലെത്തിയ വിമാനം എന്ന അപൂര്‍വ ചരിത്ര പശ്ചാത്തലവും ഈ വിമാനത്തിനുണ്ടെന്ന കാര്യവും മന്ത്രി ഓര്‍മിപ്പിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോഴാണ് മന്ത്രി വ്യോമസേനയുമായുള്ള തന്റെ കുടുംബ ബന്ധം കൂടി വിശദീകരിച്ചത്.
കൂടിക്കാഴ്ചയില്‍ വ്യോമ സേനയുടെ ഡെക്കോട്ട വിമാനത്തിന് പുതുജീവന്‍ നല്കിയ കഥയും മന്ത്രി പറയുകയുണ്ടായി. 1950കളില്‍ ഇന്ത്യന്‍ വ്യോമ സേനയില്‍ ഒരു മലയാളി വൈമാനികന് പറത്തിയ വിമാനം ഇപ്പോഴും റിപബ്ലിക് ദിന പുഷ്പവൃഷ്ടിക്കായി സേന ഉപയോഗിക്കുന്നതിനു പിന്നിലെ അപൂര്‍വ കഥയാണ് മന്ത്രി അയവിറക്കിയത്. ആ മലയാളി വൈമാനികന് മറ്റാരുമല്ല, മന്ത്രിയുടെ പിതാവായ എയര്‍ കമഡോര്‍ എം കെ ചന്ദ്രശേഖര്‍ ആയിരുന്നു അത്.
കാലപ്പഴക്കം കാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പ് വ്യോമ സേന ഒഴിവാക്കിയ ഡെക്കോട്ട ഡിസി-3 ആയിരുന്നു ആ വിമാനം. ഈ വിമാനം തേടിപ്പിടിച്ച് ലണ്ടനില്‍ കൊണ്ടു പോയി പൂര്‍ണമായും റീസ്റ്റോര്‍ ചെയ്ത് സുരക്ഷിതമായി പറക്കാവുന്ന നിലയിലാക്കിയ ശേഷം 2018ല്‍ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് അത് വ്യോമ സേനയ്ക്ക് സമ്മാനിച്ചത്.
Keywords: Rajeev Chandrasekhar visits Surya Krishnamurthy at home, Thiruvananthapuram, News, Politics, Lok Sabha Election, Candidate, Meeting, Rajeev Chandrasekhar, Visit, Surya Krishnamurthy, Flight, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.