Award | രാജീവന്‍ കാവുമ്പായി സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് ദിലീപ് മലയാലപ്പുഴയ്ക്ക്
Oct 4, 2023, 15:26 IST
കണ്ണൂര്‍: (KVARTHA) 2022 ല്‍ മലയാള പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ശാസ്ത്ര-സാങ്കേതിക മേഖലയിലെ മികച്ച രചനയ്ക്കുള്ള രാജീവന്‍ കാവുമ്പായി സ്മാരക മാധ്യമ അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റിലെ അസിസ്റ്റന്റ് എഡിറ്റര്‍ ദിലീപ് മലയാലപ്പുഴ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമര്‍പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശാഭിമാനി സബ് എഡിറ്റര്‍ രാജീവന്‍ കാവുമ്പായിയുടെ സ്മരണയ്ക്കായി കണ്ണൂര്‍ പ്രസ്‌ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും ചേര്‍ന്നാണ് അവാര്‍ഡ് നല്‍കുന്നത്. ദേശാഭിമാനി ദിനപത്രത്തില്‍ 2022 ന് പ്രസിദ്ധീകരിച്ച 'ചന്ദ്രനിലേക്ക് ഡമ്മികള്‍' എന്ന ശാസ്ത്ര ലേഖനമാണ് അവാര്‍ഡിന് അര്‍ഹമായത്. മാതൃഭൂമി റിട്ട. ന്യൂസ് എഡിറ്റര്‍ പി.ആര്‍. പരമേശ്വരന്‍, വി. കെ ആദര്‍ശ്, ടി വി സിജു, എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
നിരവധി ശാസ്ത്രലേഖനങ്ങള്‍ എഴുതിയിട്ടുള്ള ദിലീപ് മലയാലപ്പുഴ ജസ്റ്റിസ് ചന്ദ്രശേഖരമേനോന്‍ പുരസ്‌കാരം, ശാസ്ത്ര മാധ്യമപ്രവര്‍ത്തനത്തിനുള്ള ഡോ എപിജെ അബ്ദുള്‍കലാം പുരസ്‌കാരം, പ്രവാസി ഭാരതി പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. കേരള മീഡിയ അക്കാദമി ഫെലോഷിപ്പും ലഭിച്ചു. പത്തനംതിട്ട മലയാലപ്പുഴ ചന്ദ്രവിലാസില്‍ എം എന്‍ സരസമ്മയുടേയും ജി പാപ്പുവിന്റേയും മകനാണ്. എസ് ലേഖ (ജൂനിയര്‍ സൂപ്രണ്ട്, പനയം ഗ്രാമപഞ്ചായത്, കൊല്ലം)യാണ് ഭാര്യ. മകള്‍: ദിയ ദിലീപ് (എന്‍ജിനീയര്‍, മര്‍ചന്റ്നേവി)
വാര്‍ത്താസമ്മേളനത്തില്‍ പ്രസ്‌ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍, സെക്രടറി കെ വിജേഷ്, ദേശാഭിമാനി എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി സുരേശന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Rajeev Kavumbai Memorial Journalist Award, Dileep, Award, Kannur, News, Kerala, Rajeev Kavumbai Memorial Journalist Award to Dileep.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.