ശു​ഹൈ​ബി​ന്‍റെ കൊ​ല​യാ​ളി​യു​ടെ സ​ഹോ​ദ​രി​ക്ക് ജോ​ലി ന​ൽ​കി​യ സം​ഭ​വം; ഡി​സി​സി അ​ന്വേ​ഷി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി

 


ക​ണ്ണൂ​ർ: (www.kvartha.com 23.02.2020) ശു​ഹൈ​ബി​ന്‍റെ കൊ​ല​യാ​ളി​യു​ടെ സ​ഹോ​ദ​രി​ക്ക് ജോ​ലി ന​ൽ​കി​യ സം​ഭ​വം ഡി​സി​സി അ​ന്വേ​ഷി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി​ ആ​വ​ശ്യ​പ്പെ​ട്ടു. ശു​ഹൈ​ബ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ സ​ഹോ​ദ​രി​ക്ക് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി കൊ​ടു​ത്ത സം​ഭ​വ​ത്തെ കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് റി​ജി​ൽ മാ​ക്കു​റ്റിയും ആവശ്യപ്പെട്ടു.

ജോ​ലി​ക്കു​ള്ള ശു​പാ​ർ​ശ​യ്ക്കു​ള്ള ക​ത്ത് ന​ൽ​കി​യ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റി​നെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ക്ക​ണം. പാ​ർ​ട്ടി​യെ ക​ബ​ളി​പ്പി​ച്ചു​കൊ​ണ്ട് വ​ഴി​വി​ട്ട കാ​ര്യ​ങ്ങ​ൾ ചെ​യ്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കണമെന്നും മാക്കുറ്റി ആവശ്യപ്പെട്ടു. സംഭവം പാർട്ടിക്കുള്ളിൽ വൻവിവാദമായതിനെ തുടർന്ന് കടുത്ത അച്ചടക്ക നടപടിയുമായി ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി രംഗത്തെത്തി.

ശു​ഹൈ​ബി​ന്‍റെ കൊ​ല​യാ​ളി​യു​ടെ സ​ഹോ​ദ​രി​ക്ക് ജോ​ലി ന​ൽ​കി​യ സം​ഭ​വം; ഡി​സി​സി അ​ന്വേ​ഷി​ച്ച് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി

യുവതിക്ക് ജോലിക്കായി ശുപാര്‍ശ ചെയ്ത കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് ചാക്കോ തൈക്കുന്നേലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.

ശുഹൈബ് വധക്കേസിലെ പ്രതിയുടെ കുടുംബത്തെ സഹായിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും ഇത് തെറ്റാണെന്നും ഡി സി സി നേതാക്കൾ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാക്കോ തൈക്കുന്നേലിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്ത വന്നത്.

സംഭവം പുറത്ത് വന്നതോടെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ശുഹൈബിന്റെ പിതാവ് മുഹമ്മദിനോട് മാപ്പ് പറഞ്ഞിരുന്നു. ഒപ്പം ആശുപത്രിയില്‍ നിന്ന് അവരെ പുറത്താക്കിക്കൊണ്ടുള്ള വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

ശുഹൈബ് വധക്കേസിലെ നാലാം പ്രതിയും കാക്കയങ്ങാട് സ്വദേശിയുമായ സി പി എം പ്രവർത്തകന്റെ സഹോദരിക്കാണ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ നഴ്സായി ജോലി നല്‍കിയത്. കെ പി സി സി ഭാരവാഹിയായ മമ്പറം ദിവാകരന്‍ പ്രസിഡന്റായ സ്ഥാപനത്തിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധക്കേസിലെ പ്രതിയുടെ അടുത്ത ബന്ധുവിന് ജോലി നല്‍കിയത്. ഈ വിഷയത്തിൽ മമ്പറം ദിവാകരനോട് കെ പി സി സി വിശദീകരണം ചോദിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന സൂചന.

Keywords:  Rajmohan Unnithan about controversy of Shuhaib case, Kannur, News, Politics, Trending, Killed, Congress, Letter, DCC, KPCC, Family, Leaders, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia