Raju Apsara | കെട്ടിട ചട്ടം ലളിതമാക്കണം; ചെറിയ വീഴ്ചകളുടെയും നടപടിക്രമങ്ങളിലെ പോരായ്മകളുടെയും പേരില്‍ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് കെട്ടിട നമ്പറും ലൈസന്‍സുകളും നിഷേധിച്ചുവെന്ന് രാജു അപ്‌സര

 
Raju Apsara demanded that the building regulation rules be simplified, Kochi, News, Raju Apsara,  Building regulation rules, Simplified, Kerala News
Raju Apsara demanded that the building regulation rules be simplified, Kochi, News, Raju Apsara,  Building regulation rules, Simplified, Kerala News


വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇത്

ചട്ടത്തില്‍ പറഞ്ഞിരിക്കുന്ന കടുത്ത വ്യവസ്ഥകളും, സങ്കീര്‍ണമായ നടപടിക്രമങ്ങളും ലഘൂകരിക്കാനായില്ലെങ്കില്‍ ഇതിന്റെ കാര്യമായ പ്രയോജനം സംസ്ഥാനത്തെ വ്യാപാരി -വ്യവസായി സമൂഹത്തിനുള്‍പെടെ ആര്‍ക്കും ലഭിക്കില്ല

കൊച്ചി: (KVARTHA) സംസ്ഥാനത്തെ അനധികൃത കെട്ടിടങ്ങളുടെ ക്രമവത്കരണത്തിന് ആവശ്യമായ ചട്ടം പുറത്തിറക്കിയ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നടപടി സ്വാഗതാര്‍ഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫെബ്രുവരി മാസത്തില്‍ പുറത്തിറക്കിയ ചട്ടത്തില്‍ പറഞ്ഞിരിക്കുന്ന കടുത്ത വ്യവസ്ഥകളും, സങ്കീര്‍ണമായ നടപടിക്രമങ്ങളും ലഘൂകരിക്കാനായില്ലെങ്കില്‍ ഇതിന്റെ കാര്യമായ പ്രയോജനം സംസ്ഥാനത്തെ വ്യാപാരി -വ്യവസായി സമൂഹത്തിനുള്‍പെടെ ആര്‍ക്കും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


2019 നവംബര്‍ ഏഴിനോ അതിനുമുന്‍പോ നിര്‍മാണം ആരംഭിച്ചതോ പൂര്‍ത്തിയാക്കിയതോ ആയ അനധികൃത കെട്ടിടങ്ങളാണ് നിലവിലെ ചട്ടപ്രകാരം ക്രമപ്പെടുത്താനാവുക. ഇത് 2023 വരെ ആക്കി ഭേദഗതി ചെയ്യണം. വിജ്ഞാപനം ചെയ്ത റോഡുകളില്‍ നിന്ന് നിശ്ചിത ദൂരപരിധി പാലിക്കാത്ത കെട്ടിടങ്ങളെ ക്രമവത്കരണത്തില്‍ നിന്ന് ഒഴിവാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


വലിയ വിഭാഗം വ്യാപാര സ്ഥാപനങ്ങള്‍ക്കും അനുമതി ലഭിക്കാത്തത് റോഡില്‍ നിന്നുള്ള അകലത്തെ ചൊല്ലിയാണ്. അതോടൊപ്പം നഗരവികസന മാസ്റ്റര്‍ പ്ലാനില്‍ വീഴ്ച വരുത്തിയ കെട്ടിടങ്ങളെ കൂടി ക്രമവത്കരിച്ച് നല്കാന്‍ ചട്ടത്തില്‍ വ്യവസ്ഥചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.


നിലവില്‍ ക്രമവത്കരണം സാധ്യമാകണമെങ്കില്‍ അപേക്ഷ മൂന്ന് വ കെട്ടിടത്തിന്റെ പ്ലാനും മറ്റ് അനുബന്ധ രേഖകളും സഹിതം അ കോപി സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. സ 6ടന്നുപോകണം. ആദ്യം സ്വയംഭരണ സ്ഥാപന പരിശോധനക്കുശേഷം ജില്ലാ തലത്തിലുള്ള ക്രമവത്കരണ കമ്മിറ്റി പരിശോധിച്ച് തീരുമാനമെടുക്കും. 


ജില്ലാ ജോയിന്റ് ഡയറക്ടര്‍ ചെയര്‍മാനും ജില്ലാ ടൗണ്‍ പ്ലാനര്‍ കണ്‍വീനറും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രടറിയും എന്‍ജിനീയറും അംഗങ്ങളുമായിട്ടുള്ളതാണ് ജില്ലാതല ക്രമവത്കരണ കമ്മിറ്റി. മേല്‍പറഞ്ഞ നടപടിക്രമങ്ങള്‍ വലിയ കാലതാമസമെടുക്കുന്നതും അഴിമതിക്ക് വഴിവെക്കുന്നതുമാണ്. അതിനാല്‍ ഇവ ലഘൂകരിക്കാന്‍ വേണ്ട ഭേദഗതികള്‍ ചട്ടത്തില്‍ വരുത്തണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.


ചെറിയ വീഴ്ചകളുടെയും നടപടിക്രമങ്ങളിലെ പോരായ്മകളുടെയും പേരില്‍ നിരവധിയായ വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് സംസ്ഥാനത്ത് കെട്ടിട നമ്പറും മറ്റു ലൈസന്‍സുകളും നിഷേധിച്ചിരിക്കുന്നത്. ഇതുമൂലം തീപ്പിടിത്തമുള്‍പെടെയുള്ള അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ വ്യാപാരികള്‍ക്ക് ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. ഇതിന് പരിഹാരം കാണാന്‍ പുതിയ ചട്ടത്തിന് കഴിയണം. ചട്ടത്തിലുള്‍പ്പെടുത്തിയിരിക്കുന്ന കടുത്ത വ്യവസ്ഥകളും സങ്കീര്‍ണമായ നടപടിക്രമങ്ങളും കാലതാമസവും ഒഴിവാക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia