Raju Apsara | ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ മുൻകൂർ നോടീസ് ലഭിക്കാതെ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്ന് രാജു അപ്സര; വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്ന് ആവശ്യം
Aug 4, 2023, 15:08 IST
തിരുവനന്തപുരം: (www.kvartha.com) ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷൻ എടുത്തിട്ടുള്ള സ്ഥാപനങ്ങൾ മുൻകൂർ നോടീസ് ലഭിക്കാതെ അടച്ച് പൂട്ടാൻ അനുവദിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാരികളെ ടേണോവര്‍ കൂടുതലാണ്, പ്രത്യേക ലൈസന്‍സ് വേണം എന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കട അടപ്പിക്കാന്‍ വരുന്നതിന് മുമ്പ് ഈ വിവരം ധരിപ്പിച്ച് മുന്‍കൂര്‍ നോടീസ് നല്‍കുകയും അതിന് നിശ്ചിത ദിവസത്തെ സാവകാശം അനുവദിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിരക്ഷരരായ വ്യാപാരികളെ പെട്ടെന്ന് കട അടപ്പിച്ച് ഭക്ഷ്യവസ്തുക്കളും പഴവര്‍ഗങ്ങളും നശിപ്പിച്ച് കളയുന്ന രീതിയില്‍ കടകള്‍ അടപ്പിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ല. വ്യാപാരികള്‍ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ത്തതിനോ, കൃത്രിമം കാണിച്ചതിനോ, ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കള്‍ വിറ്റതിനോ അല്ല ഈ നടപടി. രജിസ്‌ട്രേഷന്‍ മാറ്റി ലൈസന്‍സ് എടുക്കണം എന്ന് പറഞ്ഞാണ്. അതിന് രണ്ട് ദിവസത്തെ സാവകാശം വ്യാപാരികള്‍ക്ക് നല്‍കിയാല്‍ ആകാശം ഇടിഞ്ഞു വീഴില്ലെന്നും രാജു അപ്‌സര പറഞ്ഞു.
ആരോഗ്യ മന്ത്രിക്കും, ഭക്ഷ്യ സുരക്ഷാ കമീഷണര്‍ക്കും ഈ വിവരം കാണിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും അനുകൂല നടപടികള്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. മാനുഷിക പരിഗണന കാണിക്കാത്ത ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികളില്‍ നിന്നും അവര്‍ പിന്തിരിയണമെന്നും സംസ്ഥാനത്ത് വ്യാപാര സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.
Keywords: News, Kerala, Thiruvananthapuram, Raju Apsara, Kerala Vyapari Vyavasai Ekopana Samithi, KVVES, Food Safety, Raju Apsara said that food safety registered establishments will not be allowed to close down without prior notice.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.