രാജ്യസഭ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിലെ അഡ്വ. എ എ റഹിമും പി സന്തോഷ് കുമാറും പത്രിക നല്‍കി

 


തിരുവനന്തപുരം: (www.kvartha.com 18.03.2022) രാജ്യസഭാ സീറ്റിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എ എ റഹിമും പി സന്തോഷ് കുമാറും നാമനിര്‍ദേശ പത്രിക സമര്‍പിച്ചു. നിയമസഭാ സെക്രടറിയുടെ ചേംബറിലെത്തിയാണ് ഇരുവരും നാമനിര്‍ദേശപത്രിക സമര്‍പിച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പ്: എല്‍ ഡി എഫിലെ അഡ്വ. എ എ റഹിമും പി സന്തോഷ് കുമാറും പത്രിക നല്‍കി
മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍, മറ്റ് കക്ഷി നേതാക്കള്‍, മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 2.30നാണ് ഇരുവരും നാമനിര്‍ദേശ പത്രിക സമര്‍പിച്ചത്. മൂന്ന് രാജ്യസഭാ സീറ്റുകളില്‍ എല്‍ഡിഎഫിനു വിജയസാധ്യതയുള്ള രണ്ടു സീറ്റുകളില്‍ സിപിഎമും സിപിഐയുമാണ് മത്സരിക്കുന്നത്.

ഡിവൈഎഫ്ഐ അഖിലേന്‍ഡ്യ സെക്രടറിയായ എ എ റഹീം സിപിഎം സംസ്ഥാന സമിതി അംഗം കൂടിയാണ്. കണ്ണൂര്‍ ജില്ലാ സെക്രടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി സന്തോഷ്‌കുമാര്‍ എഐവൈഎഫിന്റെ മുന്‍ ദേശീയ സെക്രടറിയായിരുന്നു.

Keywords: Rajya Sabha elections: Adv. AA Rahim and P Santhosh Kumar filed the nomination, Thiruvananthapuram, News, Rajya Sabha Election, LDF, Chief Minister, Pinarayi vijayan, Ministers, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia