അവഗണിച്ചത് പകയായി, കൊലപാതകത്തിന് മുൻപ് നാല് തവണ രഖിൽ മാനസയോട് സംസാരിച്ചിരുന്നുവെന്ന് അടുത്ത സുഹൃത്ത് ആദിത്യൻ

 


കണ്ണൂർ: (www.kvartha.com 31.07.2021) കൊലപാതകത്തിന് മുൻപ് രഖിൽ നാല് തവണ മാനസയോട് സംസാരിച്ചുവെന്ന് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യൻ. മാനസ അവഗണിച്ചതോടെ രഖിലിന് പകയായെന്നും രഖിലിന് കൗൺസിലിംഗ് നൽകണമെന്ന് കുടുംബത്തെ താൻ അറിയിച്ചിരുന്നുവെന്നും ആദിത്യൻ പറഞ്ഞു.

പഠിച്ച സ്ഥലമായ ബംഗളൂരുവിൽ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയർ ഡിസൈനിംഗിനുള്ള സാധനങ്ങൾ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്ന് കിട്ടിയതെന്ന സൂചന തനിക്കില്ലെന്നും സുഹൃത്ത് പറഞ്ഞു.

അതേസമയം മാനസയെ രഖിൽ പരിചയപ്പെട്ടത് മറ്റൊരു പ്രണയം തകർന്ന ശേഷമെന്ന് സഹോദരൻ വെളിപ്പെടുത്തിയിരുന്നു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് അവനെ അത്രയ്ക്കും തളർത്തിയെന്നും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരൻ പറഞ്ഞു.

അവഗണിച്ചത് പകയായി, കൊലപാതകത്തിന് മുൻപ് നാല് തവണ രഖിൽ മാനസയോട് സംസാരിച്ചിരുന്നുവെന്ന് അടുത്ത സുഹൃത്ത് ആദിത്യൻ

ജീവിതം തകർന്നെന്ന് തനിക്ക് രഖിൽ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാൽ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

കൊച്ചിയിൽ ഇന്റീരിയർ ഡിസൈനിംഗ് വർകുണ്ടെന്ന് പറഞ്ഞാണ് രഖിൽ കണ്ണൂരിൽ നിന്ന് പോയത്. എന്നാൽ ഇത്തരമൊരു കൃത്യം നടത്തുമെന്നും കുടുംബം കരുതിയില്ല.

കോതമംഗലം നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളജില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് മാനസ വെടിയേറ്റ് കൊല്ലപ്പെട്ടത്. രഖിൽ എന്നയാളാണ് വെടിയുതിര്‍ത്തതെന്നും മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിൽ സ്വയം നിറയൊഴിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു.

മാനസ ഏതാനും പെണ്‍കുട്ടികള്‍കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ രഖിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. രഖിൽ താമസ സ്ഥലത്ത് എത്തിയപ്പോള്‍ നീ എന്തിനാണ് ഇവിടെ വന്നതെന്ന് മാനസ ചോദിച്ചതായി ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു.

അതേസമയം മാനസയുടെയും രഖിലിന്റെയും പോസ്റ്റ്മോർടെം ശനിയാഴ്ച നടക്കും. രാവിലെ എട്ട് മണിയോടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡികൽ കോളജ് ആശുപത്രിയിൽ എത്തിച്ചാണ് പോസ്റ്റ്മോർടെം നടത്തുക.

Keywords:  News, Murder, Suicide, Kerala, State, Police, Case, Kannur, Kochi, Rakhil, Manasa, Rakhil close friend Adityan says he calls Manasa four times before the murder.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia