വിലക്ക് ലംഘിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസിനെതിരെ യൂത്ത് ലീഗിന്റെ പ്രകടനം

 


വിലക്ക് ലംഘിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസിനെതിരെ യൂത്ത് ലീഗിന്റെ പ്രകടനം
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരസ്യ പ്രസ്താവനകളോ പ്രകടനങ്ങളോ പാടില്ലെന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിലക്കിനെ മറികടന്ന്‌ കണ്ണൂരില്‍ യൂത്ത് ലീഗിന്റെ പ്രകടനം. ആര്യാടന്‍ മുഹമ്മദിനെതിരേയും കെ.മുരളിധരനെതിരേയും രൂക്ഷമായ മുദ്രാവാക്യങ്ങളാണ് പ്രകടനക്കാര്‍ മുഴക്കിയത്. പ്രകടനം കടന്ന പോയവഴിയിലെ ആര്യാടന്‍ മുഹമ്മദിന്റെ ചിത്രമുള്ള ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രകടനം നയിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ബോര്‍ഡ് നശിപ്പിച്ചതെന്നാണ് ആരോപണം. ശ്രീകണ്ഠാപുരം നഗരം കേന്ദ്രികരിച്ചായിരുന്നു പ്രകടനം.

English Summery
Rally of Youth League in Kannur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia