Liquor Policy | മദ്യ കംപനികളെ സഹായിക്കാന്‍ അവരുടെ ടേണ്‍ ഓവര്‍ ടാക്‌സ് കുറച്ച് നല്‍കിയതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് രമേശ് ചെന്നിത്തല
Nov 24, 2022, 17:47 IST
തിരുവനന്തപുരം: (www.kvartha.com) മദ്യ കംപനികളെ സഹായിക്കാനായി അവരുടെ ടേണ്‍ ഓവര്‍ ടാക്‌സ് അഞ്ച് ശതമാനം കുറച്ച് കൊടുത്തശേഷം ആ ടാക്‌സ് സാധാരണക്കാരായ മദ്യപിക്കുന്നവരുടെ തലയില്‍ കെട്ടിവെച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍കാര്‍ എന്നും മദ്യ മാഫിയകള്‍ക്കൊപ്പമെന്ന് ഒന്നുകൂടി തെളിയിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വര്‍ഷങ്ങളായി ഇന്‍ഡ്യയിലെ മദ്യ കംപനികള്‍ അവരുടെ ടേണ്‍ ഓവര്‍ ടാക്‌സ് കുറച്ച് കൊടുത്ത് സഹായിക്കണം എന്നുള്ള ആവശ്യം ഉന്നയിച്ചുവരികയാണ്. കഴിഞ്ഞ സര്‍കാരിന്റെ കാലത്ത് ടി പി രാമകൃഷ്ണന്‍ അതിനു ശ്രമിച്ചപ്പോള്‍ അന്ന് പ്രതിപക്ഷനേതാവായിരുന്ന താന്‍ അതില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് സര്‍കാര്‍ പിന്‍മാറുകയായിരുന്നു.
അന്ന് ടി പി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ച് മാറ്റി വെച്ച ഫയലാണ് ഇപ്പോള്‍ പൊടി തട്ടിയെടുത്ത് ഈ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്. വന്‍കിട മദ്യ കംപനികള്‍ക്ക് ടാക്‌സ് കുറച്ച ശേഷം സര്‍കാരിന്റെ വരുമാനം കുറയാതിരിക്കാന്‍ ആ നികുതി കൂടി സാധാരണ മദ്യപിക്കുന്നവരുടെ തലയില്‍ കെട്ടിവെച്ചത് ഇരട്ടത്താപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.
ഇന്‍ഡ്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ ടേണ്‍ ഓവര്‍ നികുതി മദ്യ കംപനികള്‍ക്ക് കുറച്ച് നല്‍കിയത് വഴി ഗുണം ഉണ്ടായിരിക്കുന്നത് മാര്‍സിസ്റ്റ് പാര്‍ടിക്കാണെന്നും ചെന്നിത്തല ആരോപിച്ചു. ഇന്‍ഡ്യയിലെ വന്‍കിട മദ്യ കംപനികളും മാര്‍ക്‌സിസ്റ്റ് പാര്‍ടിയും ചേര്‍ന്ന് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ കോടികളാണു ലഭിച്ചിരിക്കുന്നത്, ഇത് അഴിമതിയല്ലാതെ മറ്റെന്താണെന്നും ചെന്നിത്തല ചോദിച്ചു.
എന്നും എക്‌സൈസ് വകുപ്പ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ടിയുടെ കറവപ്പശുവാണ്. അതിന്റെ തുടര്‍ചയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മദ്യത്തിന് ഏറ്റവും കൂടുതല്‍ വിലയുള്ള സംസ്ഥാനമായി കേരളം മാറാന്‍ പോകുന്നു. ഇതിന്റെ ലാഭം ഉണ്ടാകുന്നത് ഇന്‍ഡ്യയിലെ വന്‍കിട മദ്യ കംപനികള്‍ക്കും മാര്‍ക്‌സിസ്റ്റ് പാര്‍ടിക്കുമാണ്. ഇത് അഴിമതി തന്നെയാണ്, ഇത് ഗവണ്‍മെന്റ് പിന്‍വലിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനോടൊപ്പം ഇപ്പോള്‍ പാലിന് വില വര്‍ധിച്ചിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് സര്‍കാര്‍ ഒരു ലിറ്റര്‍ പാലിന് അഞ്ചു രൂപ ഇന്‍സെന്റീവ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. അത് നല്‍കിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇത്രയും പാല്‍വില കൂട്ടേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ തലയിലേക്കാണ് വീണ്ടും ഈ ഭാരം അടിച്ചേല്‍പിക്കുന്നത്. ഇത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. കേരളത്തിലെ ജനങ്ങളെ വിലക്കയറ്റത്തില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം കൂടുതല്‍ കൂടുതല്‍ ഭാരം ജനങ്ങളുടെ തലയിലേക്ക് വെച്ചുകൊടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Keywords: Ramesh Chennithala about Pinarayi Govt Liquor Policy, Thiruvananthapuram, News, Politics, Liquor, Ramesh Chennithala, Criticism, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.