Criticized | കൊഞ്ഞനം കുത്തല്‍ അരോചകമായിപ്പോയി: രാഹുല്‍ ഗാന്ധിക്കെതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) രാഹുല്‍ ഗാന്ധിക്കെതിരായ മോശം പരാമര്‍ശം നടത്തിയ പിണറായി വിജയന്‍ അത് പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. മോദിയെ സുഖിപ്പിക്കാന്‍ പിണറായി ഇത്രത്തോളം തരം താഴാന്‍ പാടില്ലായിരുന്നു. മോശം പരാമര്‍ശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തല്‍ അരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്ത് സംഭവിച്ചു എന്നും ചെന്നിത്തല ചോദിച്ചു.
Criticized | കൊഞ്ഞനം കുത്തല്‍ അരോചകമായിപ്പോയി: രാഹുല്‍ ഗാന്ധിക്കെതിരായ മോശം പരാമര്‍ശം പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല

രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന്‍ നടത്തിയ അധിക്ഷേപം മാപ്പ് ആര്‍ഹിക്കാത്ത കുറ്റമാണെന്നും ഇതിന് മറുപടി അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞ് ബിജെപിയുടേയും മോദിയുടെയും കയ്യടി നേടാന്‍ ശ്രമിക്കുന്ന പിണറായി താന്‍ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു. വളരെ അരോചകവും വിചിത്രവുമായിരുന്ന കളിയാക്കല്‍ പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized CM Pianarayi Vijayan, Thiruvananthapuram, News, Ramesh Chennithala, Criticized, Politics, Allegation, Chief Minister, Pinarayi Vijayan, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia