Criticize | സിപിഎമിന്റെ കേന്ദ്ര വിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല
Feb 8, 2024, 16:35 IST
തിരുവനന്തപുരം: (KVARTHA) കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിക്ക് മുട്ടു വിറയ്ക്കുകയാണെന്നും അതുകൊണ്ടാണ് രാഷ്ട്രീയ സമരത്തിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇവിടുത്തെ അഴിമതിയും കൊള്ളയും കമീഷന്‍ ഇടപാടുകളുമാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അഴിമതിയും ധൂര്‍ത്തും കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗം തകര്‍ചയിലേക്ക് എത്തിച്ച ശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ കൈ കൊണ്ടിരിക്കുന്നത്. കേന്ദ്രം തരാനുള്ളത് കേരളത്തിനു കിട്ടണം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരഭിപ്രായ വ്യത്യാസവുമില്ല. കേന്ദ്രത്തിനും ബി ജെ പി ക്കും എതിരെ കോണ്‍ഗ്രസ് നിരന്തരം പോരാട്ടം നടത്തിയ ഘട്ടങ്ങളിലെല്ലാം മൗനം പാലിച്ച മുഖ്യമന്ത്രിയെ എല്ലാവരും കണ്ടതാണ്. ഭയഭക്തിബഹുമാനത്തോടെ പ്രധാനമന്ത്രിക്ക് മുന്നില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയെ കേരളം കണ്ടതാണ്.
കേരളത്തിന്റെ ആവശ്യങ്ങളെ പറ്റി ഒരക്ഷരം പ്രധാനമന്ത്രിക്ക് മുന്‍പില്‍ സംസാരിക്കാത്ത മുഖ്യമന്ത്രി ഇപ്പോള്‍ നടത്തുന്ന സമരം വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തെ മുന്‍ നിര്‍ത്തി മാത്രമാണ്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ തള്ളി കളയും എന്ന കാര്യത്തില്‍ സംശയമില്ല. സമരമാണോ, സമ്മേളനമാണോ എന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ആശയ കുഴപ്പമാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും ഈ സമരം കൊണ്ട് കേരളത്തിനോ ജനങ്ങള്‍ക്കോ ഒരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കര്‍ണാടകയിലേത് വ്യത്യസ്തമായ സമരമാണ്. കര്‍ണാടകത്തിന് കിട്ടേണ്ടതായ ന്യായമായ 1.87 കോടി രൂപ കിട്ടാത്ത സാഹചര്യം നിലനില്‍ക്കുന്നു. ആ സമരവും ഇവരുടെ സമരവും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. ഇവിടെ കേരളത്തില്‍ അഴിമതിയും ധൂര്‍ത്തും കമീഷന്‍ ഇടപാടുകള്‍ കൊണ്ടും സാമ്പത്തിക രംഗം തകര്‍ത്തവര്‍ നടത്തുന്ന സമരം ഏഴര വര്‍ഷം കേന്ദ്രത്തിനെതിരെ മൗനം പാലിച്ച ശേഷമാണ്. ഇത് ഒരു തരത്തിലും ന്യായീകരിക്കാന്‍ പെട്ടെന്ന് കഴിയുന്നതല്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ജി എസ് ടി കോംപെന്‍സേഷന്‍ വീണ്ടും നീട്ടണമെന്നും അതോടൊപ്പം ധനകാര്യ കമീഷന്‍ അവാര്‍ഡുകള്‍ പുന:പരിശോധിക്കണമെന്നും എല്ലാം കാലത്തും എല്ലാ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുള്ളതാണ്. കോണ്‍ഗ്രസും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ്. അതിനു വേണ്ടി അഞ്ചു വര്‍ഷകാലം കാത്തിരുന്ന ശേഷം ധനകാര്യ കമീഷന്റെ കാലാവധി തീരാന്‍ പോകുന്ന സമയത്ത് നടത്തുന്നത് കേരളത്തിലെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്ന കാര്യമാണ്.
ഇവര്‍ നടത്തുന്നത് സമരമാണോ സമ്മേളനമാണോ എന്ന് ഇവര്‍ക്ക് തന്നെ നിശ്ചയമില്ല. ഏഴര വര്‍ഷക്കാലം കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാതിരുന്നവര്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെയുള്ള സമരം ഞങ്ങളെ പഠിപ്പിക്കാന്‍ വരേണ്ട. കേന്ദ്രത്തിനെതിരെയുള്ള സമര പോരാട്ടത്തിന്റെ ഭാഗമാണ് കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് യുഡിഎഫിന്റെ എം പി മാര്‍ കേന്ദ്ര ധനകാര്യ മന്ത്രിയെയും മറ്റ് ആളുകളെയും കണ്ട് വിഷയങ്ങള്‍ ഉന്നയിച്ചത്.
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എം പി മാരുടെ യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച ചെയ്യാത്ത മുഖ്യമന്ത്രിയാണ് യഥാര്‍ഥത്തില്‍ കേരള എം പി മാരോട് അവഗണന കാണിക്കുന്നത്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങളുടെ എം പി മാര്‍ പറയും, കോണ്‍ഗ്രസും കൃത്യമായി പറഞ്ഞിട്ടുണ്ട്. സമരമാണോ സമ്മേളനമാണോ നടക്കുന്നത് എന്ന് നിശ്ചയമില്ലാത്തവരുടെ കൂടെ ഞങ്ങള്‍ എന്തിന് പോകണം, ആദ്യം അവര്‍ തന്നെ ഒരു തീരുമാനത്തിലെത്തട്ടെ എന്നും ചെന്നിത്തല വ്യക്തമാക്കി.
Keywords: Ramesh Chennithala Criticized CM Pinarayi Vijayan, Thiruvananthapuram, News, Media, Politics, Ramesh Chennithala, Criticized, Chief Minister, Pinarayi Vijayan, Strike, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.