Chennithala | സര്‍കാര്‍ ഏറെ കൊട്ടി ആഘോഷിച്ച് തുടങ്ങിയ പദ്ധതികള്‍ പലതും അകാല ചരമമടഞ്ഞെന്ന് രമേശ് ചെന്നിത്തല
Jan 7, 2024, 19:28 IST
തിരുവനന്തപുരം: (KVARTHA) സര്‍കാര്‍ ഏറെ കൊട്ടി ആഘോഷിച്ച് തുടങ്ങിയ കെ ഫോണ്‍ പദ്ധതിയും, കേരള സവാരിയും, കെ സ്റ്റോറും അകാല ചരമമടഞ്ഞെന്ന് കോണ്‍ഗ്രസ് വര്‍കിംഗ് കമിറ്റി അംഗം രമേശ് ചെന്നിത്തല. മതിയായ മുന്നൊരുക്കമില്ലാതെ പദ്ധതി പ്രഖ്യാപിക്കുക, കോടികള്‍ ചിലവഴിച്ച് ഉദ് ഘാടന മാമാങ്കം നടത്തുക, സ്വന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വഴിവിട്ട് കരാറുകള്‍ നല്‍കുക, ഇടനിലക്കാര്‍ വഴി കാശടിക്കുക, ഇതാണിപ്പോള്‍ നടക്കുന്ന ഏക പരിപാടി.
ആയിരം കോടിയോളം മുടക്കിയ കെ ഫോണ്‍ പദ്ധതിയില്‍ പതിനായിരം പേര്‍ക്ക് പോലും ഇതുവരെ കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. കണക്ഷന്‍ കിട്ടിയവര്‍ക്ക് സ്പീഡ് കുറവായത് കാരണം മറ്റ് സ്വകാര്യ കംപനികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കെ ഫോണ്‍ ഉപയോഗിക്കുന്ന സര്‍കാര്‍ സ്ഥാപനങ്ങള്‍ക്ക് ആകട്ടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കേണ്ട പല ആപുകളും മതിയായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയും ഉണ്ട്.
കെ ഫോണിന് ഉപയോഗിച്ച കേബിളുകള്‍ കാര്യക്ഷത കുറഞ്ഞ ചൈനീസ് കേബിളാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അവയുടെ അവസ്ഥ. സര്‍കാര്‍ ആഘോഷമാക്കി തുടങ്ങിയ കേരള സവാരിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ടാക്‌സി വിളിക്കേണ്ട ആപ് പോലും പ്രവര്‍ത്തിക്കുന്നില്ല. എന്തൊരു നാണംകെട്ട അവസ്ഥയാണിത് എന്നും ചെന്നിത്തല പരിഹസിച്ചു.
നാട് നീളെ കുഴിച്ച് സിറ്റി ഗ്യാസിനായി പൈപ് ഇടുന്ന പണി നടക്കുന്നുണ്ട്. കുഴിച്ച സ്ഥലം വേണ്ട വിധം മൂടാത്തതിനാല്‍ അവിടെ കുണ്ടും കുഴിയുമായി മാറിയിരിക്കുന്നു. ഏറെ ജാഗ്രതയോടെ നടത്തേണ്ട പദ്ധതിയാണിത്. എന്നാല്‍ കരാര്‍ എടുത്ത ശേഷം ഉപകരാര്‍ നല്‍കിയ കംപനിക്ക് മതിയായ സാങ്കേതിവിദ്യയില്ലെന്ന പരാതി വ്യാപകമാണ്.
ഇത് കാരണം മാസങ്ങളായി നഗരത്തില്‍ പലേടത്തും പണി ഇഴയുകയാണ്. ഇതൊക്കെ പരിശോധിക്കേണ്ടവര്‍ ഊരുചുറ്റി നടക്കുന്നു. കോടികള്‍ മുടക്കി സര്‍കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ താളംതെറ്റിയത് സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords: Ramesh Chennithala Criticized Kerala Govt, Thiruvananthapuram, News, Ramesh Chennithala, Criticized, Politics, App, Allegation, Complaint, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.