Criticized | സര്‍കാര്‍ ഉദ്യോഗസ്ഥര്‍ സമരം നടത്തിയാല്‍ യു ഡി എഫും കോണ്‍ഗ്രസും പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല

 


കണ്ണൂര്‍: (KVARTHA) കേരളത്തിലെ സര്‍കാര്‍ ഉദ്യോഗസ്ഥന്‍മാര്‍ മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലാണെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എം എല്‍ എ. കേരള മുന്‍സിപല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ (കെഎംസിഎസ്എ) കണ്ണൂര്‍-കാസര്‍കോട് സംയുക്ത ജില്ലാ വാര്‍ഷിക സമ്മേളനം കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Criticized | സര്‍കാര്‍ ഉദ്യോഗസ്ഥര്‍ സമരം നടത്തിയാല്‍ യു ഡി എഫും കോണ്‍ഗ്രസും പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല

ഡിഎ കുടിശ്ശിക, ലീവ് സറന്‍ഡര്‍ ആനുകൂല്യം എന്നിവ വര്‍ഷങ്ങളായി നല്‍കുന്നില്ലായെന്ന് മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ചുള്ള റിപോര്‍ടിന്റെ വിവരാവകാശ നിയമപ്രകാരം പകര്‍പ്പ് ലഭിക്കാത്തതിനാല്‍ സുപ്രീംകോടതി വരെ പോകേണ്ട സാഹചര്യമാണുള്ളത്.

ആറു ഗഡു ഡി എ കുടിശിക ഉണ്ടായിട്ടും എന്‍ജിഒ യൂനിയനും ജോയിന്റ് കൗണ്‍സിലും യാതൊന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ അഞ്ച് വകുപ്പുകളെ ഏകീകരിച്ചതിലൂടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് യഥാസമയം സേവനം ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

എല്ലാ തരത്തിലും സര്‍കാര്‍ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നതില്‍ പ്രതിഷേധിച്ച് അടുത്ത മാസം പ്രതിപക്ഷ - സര്‍കാര്‍ സംഘടനകളാകെ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണെന്നും ഇതിന് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനുള്ള അവാര്‍ഡ് നേടിയ കണ്ണൂര്‍ മേയര്‍ ടിഒ മോഹനനെ ഉപഹാരം നല്‍കി രമേശ് ചെന്നിത്തല ആദരിച്ചു. ഡിസിസി പ്രസിഡന്റ് മാര്‍ടിന്‍ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. പ്രതിനിധി സമ്മേളനം കെ എം സി എസ് എ സംസ്ഥാന പ്രസിഡന്റ് പി ഐ ജേകബ് സണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ബാബുരാജ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് എ കെ പ്രകാശന്‍, കെ ശബീന ടീചര്‍, കെ വി ഫിലോമിന ടീചര്‍, സുരേഷ് ബാബു എളയാവൂര്‍, എം പി രാജേഷ്, പി ഇന്ദിര, ശാഹിന മൊയ്തീന്‍, സിയാദ് തങ്ങള്‍, ശമീമ ടീചര്‍, യു കെ ബാലചന്ദ്രന്‍, കെ വേലായുധന്‍, ഇ ടി നിഷാജ്, എന്‍ കെ ജയകുമാര്‍, പി മണിപ്രസാദ്, പി മോഹനന്‍, പി വി അജിതകുമാരി, ഇ പി അബ്ദുല്ല, പി കൃഷ്ണന്‍, കെ ആര്‍ സുജിത്ത്, എന്‍ കെ ജോബിന്‍, കെ കുഞ്ഞിരാമന്‍, എ ടി ധന്യ, പി കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആറു ഗഡു ഡി എ അനുവദിക്കുക, ശമ്പള പരിഷ്‌ക്കരണ കുടിശിക അനുവദിക്കുക, മെഡിസെപിലെ അപാകത പരിഹരിക്കുക, വിലക്കയറ്റം നിയന്ത്രിക്കുക, അകൗണ്ടന്റ് തസ്തിക അടക്കം ഒഴിവുള്ള മുഴുവന്‍ തസ്തികയിലേക്കും പ്രമോഷന്‍ നല്‍കുക, ഏകീകൃത സര്‍വീസിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യുക തുടങ്ങിയ പ്രമേയങ്ങള്‍ യോഗം അംഗീകരിച്ചു.

ഭാരവാഹികള്‍:

കണ്ണൂര്‍ ജില്ലാ കമ്മിറ്റി: പ്രസിഡന്റ് കെ കുഞ്ഞിരാമന്‍ (മട്ടന്നൂര്‍)
വൈസ് പ്രസിഡന്റ്: കെ വി രാജീവന്‍ (ഇരിട്ടി)

വിവി ഷാജി (തളിപ്പറമ്പ്)

സെക്രടറി: കെ ഉദയകുമാര്‍ (കണ്ണൂര്‍)

ജോയന്റ് സെക്രടറി: അനസ് കെ എന്‍, അഫ്‌സില വി പി (കണ്ണൂര്‍)

ട്രഷറര്‍: എംപി ബാലകൃഷ്ണന്‍ (തളിപ്പറമ്പ്)

കാസര്‍കോട് ജില്ലാ കമിറ്റി: പ്രസിഡണ്ടന്റ് - പി സന്തോഷ് കുമാര്‍ (കാസര്‍കോട്)

വൈസ് പ്രസിഡന്റ്: രമേശന്‍ സി, അമ്പിളി കെ(കാസര്‍കോട്)

സെക്രടറി: രാകേശ് നാരായണന്‍ കെ (കാഞ്ഞങ്ങാട്)

ജോയന്റ് സെക്രടറി: ജോഷ്‌ന വി കെ (കാഞ്ഞങ്ങാട്)

ട്രഷറര്‍: ജോസ് വി എം (കാസര്‍കോട്).

Keywords:  Ramesh Chennithala Criticized LDF Govt, Kannur, News, Ramesh Chennithala, Criticized, LDF Govt, Politics, Congress, Pensin, DA, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia