Criticized | മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണം; ഭിന്നശേഷിക്കാരനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത് നോക്കി നിന്നു, പിന്നീട് വലിച്ചിഴച്ച് കൊണ്ടുപോയ പൊലീസ് നടപടി നികൃഷ്ടമായിപ്പോയെന്നും രമേശ് ചെന്നിത്തല
Dec 16, 2023, 21:49 IST
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിക്കുന്ന യൂത് കോണ്‍ഗ്രസ് - കെ എസ് യു പ്രവര്‍ത്തകരെ ഭീകരമായി മര്‍ദിക്കുന്ന പൊലീസും സിപിഎം ഗുണ്ടകളും പ്രതിഷേധിക്കുന്ന ബി ജെ പി ക്കാരോട് കരുതലോടെ പെരുമാറുന്നത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്ന യൂത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ മൃഗീയമായി കൈകാര്യം ചെയ്യുന്ന പൊലീസിന്റെയും ഗുണ്ടകളുടെയും വീര്യം പോരാത്തതു കൊണ്ടാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ പ്രവര്‍ത്തകരെ തലയ്ക്കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചത്.
കായംകുളത്ത് ഭിന്നശേഷിക്കാരനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ഡി വൈ എഫ് ഐക്കാര്‍ മര്‍ദിച്ച് അവശനാക്കിയതിനെ നോക്കി നിന്ന പൊലീസ് അയാളെ വലിച്ചിഴച്ച് കൊണ്ടുപോയത് നികൃഷ്ടമായ സംഭവമായിപ്പോയി. സമനില തെറ്റിയ രീതിയിലാണ് മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ ആലപ്പുഴയില്‍ പ്രവര്‍ത്തകരെ മര്‍ദിച്ചത്. ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
അടുത്ത കാലത്ത് ബിജെപി യുവജന വിഭാഗങ്ങള്‍ നടത്തിയ ഒരു പ്രതിഷേധ സമരത്തിന്റെ നേര്‍ക്കുപോലും പൊലീസ് ലാതി വീശാത്തത് മുഖ്യമന്ത്രിയുടെ പ്രത്യക നിര്‍ദേശുള്ളത് കൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ദിനംപ്രതി സജീവമായിക്കൊണ്ടിരിക്കുന്നതിന്റെ അനന്തരഫലങ്ങളാണിതൊക്കെ.

അതുകൊണ്ടാണല്ലോ ബി ജെ പിയുടെ ഘടകക്ഷിയായ ജെ ഡി എസിന്റെ മന്ത്രി കൃഷ്ണന്‍ കുട്ടിയെ ഇപ്പോഴും മന്ത്രിസഭയില്‍ തുടരാന്‍ പിണറായി അനുവദിച്ചിരിക്കുന്നത്. ഇതിന്റെ നന്ദി ദേവെഗൗഡ പരസ്യമായിട്ടാണ് പിണറായിയെ അറിയിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സമനില തെറ്റിയ പിണറായിയും പൊലീസും ഗുണ്ടകളും എത്ര മര്‍ദിച്ചാലും യൂത് കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താമെന്ന് കരുതണ്ട. ഗവര്‍ണര്‍ക്കെതിരെ സ്വന്തം പാര്‍ടിക്കാരെ പൊലീസ് സംരക്ഷണയില്‍ കരിങ്കൊടി കാണിക്കാന്‍ പറഞ്ഞുവിടുകയും തനിക്കെതിരേയുള്ള പ്രതിഷേധങ്ങളെ അടിച്ചൊതുക്കുകയും ചെയ്യുന്ന പിണറായിയുടെ ഇരട്ടത്താപ്പ് ഒരിക്കലും അംഗീകരിക്കാള്‍ കഴിയില്ല.
പ്രവര്‍ത്തകരെ എത്തിച്ചത് കെ പി സി സി സെക്രടറി ജോബാണെന്ന് ആരോപിച്ച് ജോബിന്റെ വീടാക്രമിച്ച നടപടിയെ ചെന്നിത്തല ശക്തമായി അപലപിച്ചു. പിണറായി തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്. ഇത്തരം പ്രവണത മുളയിലെ നുള്ളിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരും. യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ എങ്ങനെയും കൈകാര്യം ചെയ്ത് എന്നും സര്‍വീസില്‍ തുടരാമെന്ന് പൊലീസ് കരുത്തേണ്ടെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്കി.

Keywords: Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, Ramesh Chennithala, Criticized, LDF Govt, Chief Minister, Pinaryai Vijayan, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.