Ramesh Chennithala | 'കൈതോലപ്പായയില്‍ പണം കടത്തി': മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെ ജി ശക്തിധരന് ഉന്നയിച്ചത് ഗുരുതര ആരോപണം; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
Aug 18, 2023, 20:34 IST
തിരുവനന്തപുരം: (www.kvartha.com) മുഖ്യമന്ത്രിക്കെതിരെയും വ്യവസായമന്ത്രിക്കെതിരെയും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന് ഉന്നയിച്ചിട്ടുള്ളത് വളരെ ഗുരുതരമായ ആരോപണമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും വലിയ ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതികരിക്കാന്‍ തയാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാസ്തവത്തില്‍ ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണമാണ് വേണ്ടത്. കൈതോലപ്പായയില്‍ പണം കടത്തി എന്നാണ് പറഞ്ഞത്, ഇപ്പോള്‍ പണം കടത്തിയവരുടെ പേരുകള്‍ കൂടി അദ്ദേഹം പറഞ്ഞിരിക്കുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും ഇതില്‍ ഉള്‍പെട്ടിട്ടുണ്ട് എന്നത് അതീവ ഗൗരവതരമായ കാര്യമാണെന്നും അതുകൊണ്ടുതന്നെ സമഗ്രമായ അന്വേഷണമാണ് നടക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
കേരളത്തില്‍ ഇന്നു നടക്കുന്നത് അഴിമതിയാണ്, കൊള്ളയാണ്. ജനങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള ആശ്വാസനടപടികളും ഈ സര്‍കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നില്ല. അഴിമതി കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കൊള്ള കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ഓണക്കാലമാണ്. ഓണക്കാലത്ത് വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. ആരാണ് ചോദിക്കാനും പറയാനുമുള്ളത്. സപ്ലൈകോയില്‍ സാധനങ്ങള്‍ ഉണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.
നെല്ലെടുത്തതിന്റെ പണം കൊടുത്തിട്ടുണ്ടോ? കര്‍ഷകര്‍ വഴിയാധാരമാണ്. സര്‍കാര്‍ ജീവനക്കാരുടെ ഗഡു കൊടുക്കാനുണ്ട്. അത് കൊടുക്കാന്‍ സര്‍കാര്‍ തയാറുണ്ടോ? പെന്‍ഷന്‍കാരുടെ സമാശ്വാസ പദ്ധതി കൊടുക്കാന്‍ സര്‍കാര്‍ തയാറുണ്ടോ? സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദയനീയ ഭരണമാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്, അതിനിടയിലാണ് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും എതിരെ ഗുരുതരമായ ആരോപണം ഉയരുന്നത്. അതേപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയാണെന്നും ചെന്നിത്തല പറഞ്ഞു. ആദ്യം എഫ് ഐ ആറിട്ട് അന്വേഷണം നടക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.
സാധനങ്ങള്‍ ഒന്നും തന്നെയില്ലാതെ സപ്ലൈകോ തുറന്നിട്ടെന്തു കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഔട് ലെറ്റ് സന്ദര്‍ശിക്കാന്‍ മന്ത്രിയെത്തിയപ്പോള്‍ സ്ഥാപനം അടഞ്ഞുകിടക്കുന്നുവെന്ന മന്ത്രിയുടെ വാക്കുകള്‍ ശ്രദ്ധയില്‍പ്പെട്ടു. തുറന്നാല്‍ പ്രദേസവാസികളുടെ കയ്യില്‍ നിന്നും അടി കിട്ടുമെന്ന ഭയം കൊണ്ടാണ് ജീവനക്കാര്‍ തുറക്കാത്തത്.
മന്ത്രി വിസിറ്റല്ല നടത്തേണ്ടത് ഔട് ലെറ്റുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. 13 സബ് സിഡി ഐറ്റം സാധനങ്ങള്‍ അര മണിക്കൂര്‍ കൊണ്ട് തീരുന്നു എന്ന് മന്ത്രി പറഞ്ഞിട്ടെന്തു കാര്യം. ഒരു സാധനവും ഒരാള്‍ക്കും ലഭിച്ചിട്ടില്ല എന്നതാണ് സത്യം.
താനൂരില്‍ കസ്റ്റഡി മരണത്തില്‍ മരിച്ച ജിഫ്രിയുടേത് നിഷ്ഠൂരമായ കൊലപാതകമാണെന്നും ചെന്നിത്തല ആരോപിച്ചു. കസ്റ്റഡിയിലെടുക്കുന്ന പ്രതികളെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നല്‍കിയിരുന്നു. അത് അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നു. സംഭവത്തില്‍ ഏത് ഉന്നത പദവിയിലിരിക്കുന്ന ഉദ്യോഗസ്ഥനായാലും ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും ചെന്നിത്തല പറഞ്ഞു.
സര്‍കാരിനെതിരെ ശബ്ദിക്കുന്നവരുടെ നാവടപ്പിക്കുന്നതിന്റെ ഭാഗമാണ് മാത്യൂ കുഴല്‍നാടനെതിരെയുള്ള അന്വേഷണമെന്നും ചെന്നിത്തല ആരോപിച്ചു. അന്വേഷണം സത്യസന്ധമാകണം വസ്തുതാപരമാകണം. അല്ലാതെ മന:പൂര്‍വം കേസ് കെട്ടിച്ചമച്ചതാകരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിന് മാത്യു ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും തനിക്ക് ഒളിക്കാനൊന്നുമില്ലെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ മാത്യു കുഴല്‍ നാടന്‍ ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ഇക്കാര്യത്തിലെ സര്‍കാരിന്റെ ഇരട്ടത്താപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala Criticized Pinarayi Vijayan and LDF Govt, Thiruvananthapuram, News, Ramesh Chennithala, Criticized, Pinarayi Vijayan, Politics, Allegation, Media, Chioef Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.