കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മത്സരം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല
May 31, 2016, 11:45 IST
തിരുവനന്തപുരം: (www.kvartha.com 31.05.2016) കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വഴക്കിന്റെയും തമ്മിലടിയുടെയും കാലം കഴിഞ്ഞിരിക്കുകയാണെന്നും പാര്‍ട്ടിയില്‍ ഒരു പുതിയ അധ്യായം തുറക്കപ്പെടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണിത്.
എ.കെ ആന്റണിക്ക് ശേഷം കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം കൈകാര്യം ചെയ്തു വന്നിരുന്ന ഉമ്മന്‍ചാണ്ടിയാണ് തന്റെ പേര് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇത് കോണ്‍ഗ്രസില്‍ അസാധാരണമാണ്. ഉമ്മന്‍ചാണ്ടി കാണിച്ച മാതൃക പൂര്‍ണമായി ഉള്‍ക്കൊണ്ട് യു.ഡി.എഫിനെ ക്രിയാത്മകമായി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രൂപ്പ് കിടമത്സരങ്ങള്‍ക്ക് അതീതമായി ഉടലെടുത്ത പുതിയ സാഹചര്യത്തെ കുറിച്ച് മറ്റാരെക്കാളും മനസിലാക്കേണ്ടത് താനാണ്. എല്ലാവരേയും ഉള്‍ക്കൊണ്ട് മുന്നോട്ടു പോകുമെന്ന് പറഞ്ഞ രമേശ്, ഐ ഗ്രുപ്പ് ഇനി ഉണ്ടാവില്ലല്ലോ എന്ന ചോദ്യത്തിന് അത്തരത്തില്‍ ചിന്തിക്കേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കി.

Keywords: Thiruvananthapuram, Kerala, Congress, Ramesh Chennithala, Oommen Chandy, A.K Antony, Media, Congress Group, Congress (i), Congress (a).
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.