തുടര്‍ഭരണത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തികളോടും സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല; കാസര്‍കോട്ടെ കുമ്പള പഞ്ചായത്ത് അതിന് തെളിവെന്നും ഫേസ് ബുക് കുറിപ്പ്

 


തിരുവനന്തപുരം: (www.kvartha.com 20.02.2022) തുടര്‍ഭരണത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തികളോടും സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫേസ് ബുക് പോസ്റ്റിലൂടെയാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

തുടര്‍ഭരണത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തികളോടും സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല; കാസര്‍കോട്ടെ കുമ്പള പഞ്ചായത്ത് അതിന് തെളിവെന്നും ഫേസ് ബുക് കുറിപ്പ്

കാസര്‍കോട് ജില്ലയില്‍നിന്ന് പുറത്തുവരുന്ന വിവരമനുസരിച്ച്, സംസ്ഥാനവ്യാപകമായ ബിജെപി - സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തുന്ന വോടുകച്ചവടത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമിറ്റി ഓഫിസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുന്നു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാനും യുഡിഎഫും പൊതുസമൂഹത്തിന്റെയും ജനാധിപത്യ വിശ്വാസികളുടെയും മുമ്പില്‍ 69 നിയോജകമണ്ഡലങ്ങളിലെ എല്‍ഡിഎഫ്- ബിജെപി വോട് കച്ചവടത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ഇപ്പോള്‍, കാസര്‍കോട് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതാക്കന്മാര്‍ നേരിട്ട് ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കി എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. നിങ്ങള്‍ രണ്ടുകൂട്ടരും തലയില്‍ മുണ്ടിട്ട് ഒത്തുതീര്‍പ്പു കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത് എന്നും ചെന്നിത്തല പോസ്റ്റില്‍ പറയുന്നു.

സാധാരണ പ്രവര്‍ത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമ നയം ഒരുവശത്ത് പിന്‍തുടരുമ്പോള്‍ ഭരണത്തിന്റെ സുഖശീതളിമയില്‍ രമിക്കുന്നതിനു വേണ്ടി അധാര്‍മികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാര്‍ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനം ഇടതു നയത്തിന്റെ ഭാഗമാണോ എന്ന് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും എന്നും ഫേസ്ബുക് കുറിപ്പില്‍ ചെന്നിത്തല പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാനും യുഡിഎഫും പൊതു സമൂഹത്തെയും ജനാധിപത്യ വിശ്വാസികളുടേയും മുമ്പില്‍ 69 നിയോജക മണ്ഡലങ്ങളിലെ എല്‍ഡിഎഫ് ബിജെപി വോട് കച്ചവടത്തെ കുറിച്ച് പറഞ്ഞിരുന്നു.

ഇന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് പുറത്തു വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനവ്യാപകമായ ബിജെപി - സിപിഎം ആവിശുദ്ധ കൂട്ടുകെട്ടിന്റ ഭാഗമായി കാസര്‍കോട് ജില്ലയില്‍ നടത്തുന്ന കച്ചവടത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ വഷളായിരിക്കുന്നു.

കാസര്‍കോട് ജില്ലയിലെ കുമ്പള പഞ്ചായത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ട് സംസ്ഥാന നേതാക്കന്മാര്‍ നേരിട്ട് ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പ് നടത്തി എന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.
നിങ്ങള്‍ രണ്ടുകൂട്ടരും തലയില്‍ മുണ്ടിട്ട് ഒത്തുതീര്‍പ്പ് കൂട്ടുകച്ചവടം നടത്തുന്നതിനു പകരം പൊതുസമൂഹത്തോട് തുറന്നു പറഞ്ഞു ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്.

സാധാരണ പ്രവര്‍ത്തകരെ ബലിദാനികളും രക്തസാക്ഷികളും ആക്കുന്ന അക്രമ നയം ഒരു സ്ഥലത്ത് പിന്‍തുടരുമ്പോള്‍ ഭരണത്തിന്റെ സുഖശീതളമായില്‍ രമിക്കുന്നതിനു വേണ്ടി അധാര്‍മികമായി കൂട്ടുകെട്ട് ഉണ്ടാക്കുന്നത് നീതിക്കു നിരക്കുന്നതാണോ എന്ന് ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചിന്തിക്കേണ്ടതാണ്.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ കൂട്ടുപിടിച്ച് ഉള്ള രാഷ്ട്രീയപ്രവര്‍ത്തനം ഇടതു നയത്തിന് ഭാഗമാണോ എന്ന് ബന്ധപ്പെട്ടവര്‍ വിലയിരുത്തുന്നത് അഭികാമ്യമായിരിക്കും. തുടര്‍ ഭരണത്തിനുവേണ്ടി ഏത് വര്‍ഗീയ ശക്തികളോടും സന്ധി ചെയ്യാന്‍ മടിയില്ലാത്ത നിലയിലേക്ക് പിണറായി വിജയനും സിപിഎമ്മും അധ:പതിച്ചത് ജനാധിപത്യ കേരളത്തിന് അപമാനമാണ്.

 

Keywords: Ramesh Chennithala Facebook Post against CMP and BJP, Thiruvananthapuram, News, Politics, Facebook Post, Criticism, CPM, BJP, Assembly Election, Ramesh Chennithala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia