രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി: രക്ഷയ്‌ക്കെത്തിയത് ഫയര്‍ഫോഴ്‌സ്
Jun 18, 2016, 12:52 IST
കണ്ണൂര്‍: (www.kvartha.com 18.06.2016) പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലിഫ്റ്റില്‍ കുടുങ്ങി. ഒടുവില്‍ രക്ഷയ്‌ക്കെത്തിയത് ഫയര്‍ഫോഴ്‌സ്. കാസര്‍കോട് ജില്ലാ ബാങ്കിന്റെ ലിഫ്റ്റിലാണ് ചെന്നിത്തലയും കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരും കുടുങ്ങിയത്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അര മണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയ ചെന്നിത്തലയേയും കൂട്ടരേയും ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപെടുത്തുകയായിരുന്നു.
ജില്ലാ സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ചിരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ചെന്നിത്തല എത്തിയത്. മൂന്നാം നിലയിലാണ് പരിപാടി. അവിടേക്ക് പോകാന്‍ ലിഫ്റ്റില്‍ കയറിയപ്പോഴായിരുന്നു കറന്റ് പോയത്.
ചെന്നിത്തല ഉള്‍പ്പെടെ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍ ഡിസിസി സെക്രട്ടറി
സി.കെ.ശ്രീധരന്‍, പിഎ അഷ്‌റഫലി എന്നിവരുള്‍പ്പെടെ ആറുപേരായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്.
രണ്ടാംനില പകുതി കഴിഞ്ഞപ്പോള്‍ കറന്റ് ചതിച്ചതോടെ ലിഫ്റ്റ് നിന്നു. എന്നാല്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരോ മറ്റു സംവിധാനങ്ങളോ കെട്ടിടത്തിനില്ലായിരുന്നു. ഇതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു.
Also Read:
പി ബി അബ്ദുര്‍ റസാഖ് പുതിയ കാര്‍ വാങ്ങി; നമ്പര്‍ 1000ല്‍ പിടിച്ച് എംഎല്‍എ, 89 വേണമെന്ന് അണികള്‍
Keywords: Kannur, Kasaragod, Ramesh Chennithala, Lift, MLA, K P Kunhikannan, C.K .Sreedharan, Fireforce, P A Ashraf Ali,Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.