ദളിത് പെണ്‍കുട്ടികളുടെ അറസ്റ്റ്: കാരായി രാജനെതിരെ പിതാവ് മത്സരിച്ചതിന്റെ വിരോധമെന്ന് ചെന്നിത്തല
Jun 19, 2016, 09:58 IST
തിരുവനന്തപുരം: (www.kvartha.com 19.06.216) കണ്ണൂരില്‍ ദളിത് പെണ്‍കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് അവരുടെ പിതാവും കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ദളിത് കോണ്‍ഗ്രസ് നേതാവുമായ എന്‍. രാജന്‍ കാരായി രാജനെതിരെ മത്സരിച്ചതിന്റെ വിരോധം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ദളിത് പെണ്‍കുട്ടികള്‍ക്കെതിരെ കണ്ണൂരില്‍ നടന്നത് കിരാത നടപടിയാണ്. സി.പി.എം ക്രിമിനലായ കാരായി ചന്ദ്രശേഖരനെതിരെ ഇവരുടെ പിതാവ് രാജന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് വലിയ തെറ്റാണോ.
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന് ശേഷം നിരന്തര പീഡനങ്ങളാണ് രാജന്റെ കുടുംബം നേരിടുന്നത്. ഇവരുടെ വാഹനം ഇതിന് മുമ്പ് തീവച്ച് നശിപ്പിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സി പി എം പ്രവര്‍ത്തകര്‍ അസഭ്യ വര്‍ഷവും ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപിക്കലുമായി ഇവര്‍ക്ക് സഹിക്കാന്‍ പറ്റാതെയായെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Kannur, Thalassery, Ramesh Chennithala, Congress, Election, CPM, Criminal Case, Women, Police, Arrest, Jail, Prison.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.