രാഷ്ട്രീയ പ്രേരിതവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യണം: രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (www.kvartha.com 08.06.2016) സംസ്ഥാനത്തെ പ്രധാനപ്പെട്ട വകുപ്പുകളിലെല്ലാം വ്യാപകമായ സ്ഥലം മാറ്റങ്ങളാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ പ്രേരിതവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായ എല്ലാ സ്ഥലം മാറ്റങ്ങളും റദ്ദ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവനക്കാരുടെ കുടുംബജീവിതം താളം തെറ്റുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

രാഷ്ട്രീയ പ്രേരിതവും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധവുമായ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്യണം: രമേശ് ചെന്നിത്തലസ്‌കൂളുകളും കോളജുകളും തുറന്നതോട് കൂടി ജീവനക്കാര്‍ മക്കളെ തങ്ങള്‍ ജോലി ചെയ്യുന്ന സ്ഥലത്തിനടത്തു തന്നെ പ്രവേശിപ്പിച്ചു കഴിഞ്ഞു. പ്രതീക്ഷിക്കാതെയുള്ള ഇത്തരം സ്ഥലം മാറ്റങ്ങള്‍ ജീവനക്കാരുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ട്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ചുകൂട്ടിയ വകുപ്പ് തല സെക്രട്ടറിമാരുടെ യോഗത്തില്‍ അനാവശ്യ സ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടതില്‍ ആത്മാര്‍ത്ഥയുണ്ടെങ്കില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലം മാറ്റങ്ങളെല്ലാം റദ്ദ് ചെയ്യാനുള്ള ആര്‍ജവം കാണിക്കണം.

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള കെ എസ് എഫ് ഇയില്‍ 469 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സഹകരണ വകുപ്പില്‍ ജില്ലാ അടിസ്ഥാനത്തില്‍ 150 ഓളം പേരെ മാറ്റി. ആരോഗ്യവകുപ്പിലും വിദ്യഭ്യാസ വകുപ്പിലും ഉള്‍പെടെ നൂറു കണക്കിന് പേരെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. സെക്രട്ടറിയേറ്റിലെ സ്ഥലം മാറ്റത്തിനുള്ള ലിസ്റ്റ് അണിയറയില്‍ തയ്യാറാകുന്നതായാണ് വിവരം. സംസ്ഥാന ഭരണ സംവിധാനം നിശ്ചലമാക്കുന്ന ഇത്തരം സ്ഥലം മാറ്റങ്ങള്‍ ജീവനക്കാരെ രണ്ടു തട്ടിലാക്കാന്‍ മാത്രമെ ഉപകരിക്കൂ. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നടത്തിയ എല്ലാ സ്ഥലം മാറ്റങ്ങളും പുനപരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Keywords : Thiruvananthapuram, Kerala, Ramesh Chennithala, Congress, UDF, Pinarayi Vijayan, Government, Chief Minister, Facebook, CPM, LDF, Government-employees.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia