Ramesh Chennithala | തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് രമേശ് ചെന്നിത്തല

 


തിരുവനന്തപുരം: (KVARTHA) പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ലെന്ന് പറഞ്ഞ അദ്ദേഹം സര്‍കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ പുതിയ മന്ത്രിമാര്‍ സ്ഥാനമേറ്റാല്‍ തിരിച്ച് കിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തിനെതിരായ ഗണേഷ് കുമാറിന്റെ പരാമര്‍ശം മന്ത്രിസ്ഥാനം ലഭിച്ചതിലെ ആഹ്ലാദമാണെന്നും അദ്ദേഹം പറഞ്ഞു.

Ramesh Chennithala | തൊഴുത്ത് മാറ്റി കെട്ടിയത് കൊണ്ട് ഫലം ഉണ്ടാവില്ല; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞയെ പരിഹസിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയെ സുഖിപ്പിക്കാന്‍ പലരും വേശം കെട്ടുന്നുണ്ട്. മുഖ്യമന്ത്രിക്ക് പുതിയ കാരവാനിന്റെ ആവശ്യമില്ല. മുഖ്യമന്ത്രി ഇപ്പോഴും ജീവിക്കുന്നത് കാരവാനിലാണ്. ആയിരം അടി ദൂരെ നിന്നേ ജനങ്ങളെ മുഖ്യമന്ത്രി കാണുന്നുള്ളൂ എന്നും ചെന്നിത്തല പറഞ്ഞു.

അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ ഹൈകമാന്‍ഡ് പരസ്യ പ്രതികരണങ്ങള്‍ വിലക്കിയിട്ടുണ്ട്. പാര്‍ടി അക്കാര്യത്തില്‍ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കും എന്നും ചെന്നിത്തല പറഞ്ഞു. ത്രിണമൂലിനേക്കാള്‍ ഇടത് പക്ഷ സര്‍കാരായിരുന്നു മെച്ചമെന്ന അമിത് ഷായുടെ പ്രസ്താവന കേരളത്തില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട് വിഹിതം കുറഞ്ഞത് പരിശോധിച്ചാല്‍ മാത്രം മതി കാര്യങ്ങള്‍ ബോധ്യമാകും എന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

രണ്ടാം പിണറായി സര്‍കാര്‍ ബിജെപിയുടെ സൃഷ്ടിയാണ്. ഇവര്‍ തമ്മിലുള്ള ബാന്ധവമാണ് മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ അട്ടിമറിച്ചതിന് പിന്നില്‍. സെക്രടേറിയേറ്റിന്റെ പടിക്കല്‍ വരെ എത്തിയ അന്വേഷണം പെട്ടെന്ന് നിലച്ചതിന് പിന്നിലെ രഹസ്യം ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Ramesh Chennithala ridiculed the swearing in of new ministers, Thiruvananthapuram, News, Ramesh Chennithala, New Ministers, Swearing, Ramesh Chennithala, Criticized, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia