Ramesh Chennithala | പുതുപ്പള്ളിയില്‍ യുഡിഎഫ് സര്‍വകാല റെകോഡ് നേടുമെന്ന് രമേശ് ചെന്നിത്തല
Aug 8, 2023, 19:41 IST
തിരുവനന്തപുരം: (www.kvartha.com) പുതുപ്പള്ളിയില്‍ സര്‍വകാല റെകോര്‍ഡായിരിക്കും യുഡിഎഫ് നേടാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ 53 വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളുടെ, അദ്ദേഹം നല്‍കിയ സംഭാവനകളുടെ മഹനീയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെയും യുഡിഫിനെയും സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ 53 വര്‍ഷക്കാലം ഒരു നിയോജകമണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയാകുക വഴി അവിടുത്തെ ഓരോ വീടിനോടും ഓരോ വ്യക്തിയോടും അഗാധമായ ബന്ധം സ്ഥാപിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വേര്‍പാടിലുള്ള ദുഃഖം അവരുടെയും ഞങ്ങളുടെയും മനസില്‍നിന്നും ഇതുവരെ മാഞ്ഞിട്ടില്ല.
കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍കാരിന്റെ ജനവിരുദ്ധനയങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. ജനങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സര്‍കാരാണ് കേരളം ഭരിക്കുന്നത്. ഈ സര്‍കാരിന്റെ ജനവഞ്ചനയ്‌ക്കെതിരെയുള്ള ജനവിധിയായിരിക്കും പുതുപ്പള്ളിയില്‍ ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഹൈകമാന്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കേരളത്തിലെ ഗവണ്‍മെന്റിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം പുതുപ്പള്ളിയിലുണ്ടാകും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിനെയും യുഡിഫിനെയും സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ 53 വര്‍ഷക്കാലം ഒരു നിയോജകമണ്ഡലത്തില്‍ നിന്നും ജനപ്രതിനിധിയാകുക വഴി അവിടുത്തെ ഓരോ വീടിനോടും ഓരോ വ്യക്തിയോടും അഗാധമായ ബന്ധം സ്ഥാപിച്ച വ്യക്തിയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ വേര്‍പാടിലുള്ള ദുഃഖം അവരുടെയും ഞങ്ങളുടെയും മനസില്‍നിന്നും ഇതുവരെ മാഞ്ഞിട്ടില്ല.
Keywords: Ramesh Chennithala say UDF will achieve all-time record in Pudupally, Thiruvananthapuram, News, Ramesh Chennithala, Pudupally By- Election, Oommen Chandy, UDF Candidate, Criticism, LDF Govt, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.