Ramesh Chennithala | കേരളീയത്തില്‍ ആദിവാസികളെ കാഴ്ചവസ്തുവാക്കിയതില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
Nov 8, 2023, 18:33 IST
തിരുവനന്തപുരം: (KVARTHA) കേരളീയത്തില്‍ ആദിവാസികളെ കാഴ്ചവസ്തുവാക്കിയതില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആദിവാസികളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍കാര്‍ കേരളം ഭരിക്കുമ്പോള്‍ ഇത് സംഭവിച്ചതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ കാഴ്ചവസ്തുവാക്കിയെന്ന് പറഞ്ഞത് ഞങ്ങളല്ല, സര്‍കാരിന്റെ ഭാഗമായ വകുപ്പ് മന്ത്രിയാണെന്നത് വിസ്മരിക്കരുത്.
അവരോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ നിരുപാധികം മാപ്പ് പറയുകയാണ് വേണ്ടത്. സംഭവം നടന്നില്ലെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. അപ്പോള്‍ മന്ത്രി പറഞ്ഞത് കള്ളമെന്നാണോ? എന്തൊരു അപമാനകരമായ സംഭവമാണ്. ഒരു പരിഷ്‌കൃത സമൂഹത്തിന് ചേരാത്ത സംഭവമായിപ്പോയി. സംഭവം വെളിച്ചത്ത് കൊണ്ടുവന്ന മന്ത്രിക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്‍ വിരട്ടിയെന്ന് ഉറപ്പാണ്. ഒരു പിന്നോക്ക - ആദിവാസി ക്ഷേമ മന്ത്രിക്ക് താന്‍ പറഞ്ഞ സത്യം വിഴുങ്ങേണ്ട അവസ്ഥയുണ്ടായത് ഗൗരവത്തോടെ കാണണം. സി പി എമിന്റെ ആദിവാസി പ്രേമം വെറും കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയന്‍ വിരട്ടിയെന്ന് ഉറപ്പാണ്. ഒരു പിന്നോക്ക - ആദിവാസി ക്ഷേമ മന്ത്രിക്ക് താന്‍ പറഞ്ഞ സത്യം വിഴുങ്ങേണ്ട അവസ്ഥയുണ്ടായത് ഗൗരവത്തോടെ കാണണം. സി പി എമിന്റെ ആദിവാസി പ്രേമം വെറും കാപട്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Ramesh Chennithala wants Chief Minister to apologize for making Adivasis an object of spectacle in Kerala, Thiruvananthapuram, News, Ramesh Chennithala, Criticized, Chief Minister, Pinarayi Vijayan, Apology, CPM, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.