Chennithala Says | 'മതന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്ന രാഷ്ട്രീയതന്ത്രം കേരളത്തെ സ്‌ഫോടനാത്മകമായ അവസ്ഥയിലേക്ക് എത്തിക്കുന്നു; ആദ്യം തുടങ്ങിവെച്ചത് സിപിഎമും പിണറായി വിജയനും; പിന്നീട് ബിജെപി ഏറ്റെടുത്തു; ഇന്ന് സമുദായങ്ങള്‍ തമ്മില്‍ വലിയ അകല്‍ച'; ആരോപണങ്ങളുമായി രമേശ് ചെന്നിത്തല
Aug 19, 2022, 12:36 IST
തിരുവനന്തപുരം: (www.kvartha.com) മതന്യൂനപക്ഷ സമുദായങ്ങളെ തമ്മില്‍ അകറ്റി ഒരു വിഭാഗത്തെ കൂടെ നിര്‍ത്തുന്ന രാഷ്ട്രീയതന്ത്രം ആദ്യം തുടങ്ങിവെച്ചത് സിപിഎമും പിണറായി വിജയനുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് ഈ സമുദായങ്ങള്‍ തമ്മില്‍ വലിയ അകല്‍ചയിലാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുറത്തിറങ്ങിയ സമകാലിക മലയാളം വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് രമേശ് ചെന്നിത്തല ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
'വളരെ അപകടകരമായ ഒരു രാഷ്ട്രീയമാണ്. ഇക്കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒരു റോള്‍ വഹിക്കുന്നുണ്ട് എന്നതാണ് നിര്‍ഭാഗ്യകരമായ ഒരു കാര്യം. ക്രിസ്ത്യാനികളെയും മുസ്ലിംകളെയും തമ്മില്‍ അകറ്റുക, തമ്മില്‍ അടിപ്പിക്കുക, തമ്മില്‍ സോഷ്യല്‍ മീഡിയയിലൂടെ ചെളിവാരി എറിയുക. അതിന്റകത്ത് ഗവണ്‍മെന്റിന്റെ, പ്രത്യേകിച്ചു മുഖ്യമന്ത്രിയുടെ റോള്‍ സംശയരഹിതമാണ്. ഇതുണ്ടാക്കുന്ന സംഘര്‍ഷം ചെറുതല്ല. ചെറിയ കാര്യങ്ങളില്‍പ്പോലും മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ വലിയ അകല്‍ച്ച അനുഭവപ്പെടുന്നു.
ആദ്യം തുടങ്ങിവച്ചത് സിപിഎമാണ്, മുഖ്യമന്ത്രിയാണ്. അതുകഴിഞ്ഞ് അത് ബിജെപി ഏറ്റെടുത്തു. അതിന്റെ ഫലമായി ഇന്ന് ഈ സമുദായങ്ങള്‍ തമ്മില്‍ വലിയ അകല്‍ച്ചയിലാണ്. ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ അകല്‍ച്ചയിലാണ്, പ്രായോഗികമായി നമ്മള്‍ ഓരോ സ്ഥലത്തു ചെല്ലുമ്പോഴാണ് അറിയാന്‍ കഴിയുന്നത്. കേരളത്തിന്റെ മതേതരത്വത്തിനു ആപല്‍ക്കരമായ പ്രവണതയാണ് ഇത്. രാഷ്ട്രീയത്തിന് അതീതമായി, നമ്മളൊക്കെത്തന്നെ ഈ നാട്ടില്‍ ജീവിക്കുന്നവരാണ്. വിവിധ ജാതിയിലും മതത്തിലുംപെട്ടവര്‍ ഒരുമിച്ചു ജീവിക്കുന്നതാണ്. പക്ഷേ, വളരെ സ്‌ഫോടനാത്മകമായ ഒരു അവസ്ഥയിലേക്ക് കേരളം എത്തുകയാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ അപകടകരമായ സാഹചര്യം ഇല്ലാതാക്കാന്‍ യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ ഞങ്ങള്‍ എല്ലാവരുമായും സംസാരിച്ചു. മുസ്‌ലിം ലീഗ് നേതാക്കളും ബിപുമാരുമായി സംസാരിച്ചു. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ വലിയ ശ്രമം നടത്തുന്നുണ്ട്. പക്ഷേ, ഒരുഭാഗത്ത് മുഖ്യമന്ത്രി ഇതിനെ വര്‍ധിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
< !- START disable copy paste -->

Keywords: Ramesh Chennithala with allegations, Kerala,Thiruvananthapuram,Ramesh Chennithala,News,Top-Headlines,Latest-News,BJP,Allegation,Politics.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.