Ranji Trophy | രഞ്ജി ട്രോഫി: കേരള ടീമിനെ സഞ്ജു സാംസന്‍ നയിക്കും
Dec 24, 2023, 19:14 IST
തിരുവനന്തപുരം: (KVARTHA) 2023- 24 രഞ്ജി സീസണിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇന്‍ഡ്യന്‍ താരം സഞ്ജു സാംസന്‍ നയിക്കുന്ന ടീമില്‍ യുവ താരം രോഹന്‍ എസ് കുന്നുമ്മലാണു വൈസ് ക്യാപ്റ്റന്‍. എം വെങ്കടരമണയാണ് കേരളത്തിന്റെ പരിശീലകന്‍. സചിന്‍ ബേബി, രോഹന്‍ പ്രേം, ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമില്‍ ഇടം പിടിച്ചു.
കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികള്‍ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണു മത്സരങ്ങള്‍ തുടങ്ങുന്നത്. ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം പോരാട്ടം. എലൈറ്റ് ഗ്രൂപ് ബിയിലാണ് കേരളം കളിക്കുന്നത്. ബംഗാള്‍, ആന്ധ്രപ്രദേശ്, മുംബൈ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ ടീമുകളും ബി ഗ്രൂപിലുണ്ട്.
രഞ്ജി ട്രോഫിക്കുള്ള കേരള ടീം: സഞ്ജു വിശ്വനാഥ് സാംസന്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍ (വൈസ് ക്യാപ്റ്റന്‍), കൃഷ്ണ പ്രസാദ്, ആനന്ദ് കൃഷ്ണന്‍, രോഹന്‍ പ്രേം, സചിന്‍ ബേബി, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രന്‍, ശ്രേയസ് ഗോപാല്‍, ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ എ സുരേഷ്, നിധീഷ് എം ഡി, ബേസില്‍ എന്‍ പി, വിഷ്ണു രാജ്.

Keywords: Ranji Trophy: Sanju Samson to lead Kerala, Sijomon Joseph left out, Thiruvananthapuram, News, Ranji Trophy, Sanju Samson, Sijomon Joseph, Vice Captain, Coach, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.