Discovery | 'അറ്റ് ലസ്'; ഏറ്റവും വലിപ്പമേറിയ നിശാശലഭങ്ങളില്‍ ഒന്ന്; കണ്ടെത്തിയത് വയനാട്ടില്‍ നിന്നും; അപൂര്‍വ സര്‍പ്പശലഭത്തെ കാണാന്‍ ഒഴുകി എത്തി ആളുകള്‍
ചുവപ്പ് കലര്‍ന്ന തവിട്ട് നിറമാണ്.
ചിറകുകളില്‍ വെളുത്ത ത്രികോണ അടയാളങ്ങളുമുണ്ട്.
ഇരുചിറകുകളും വിടര്‍ത്തുമ്പോള്‍ 240 മില്ലീമീറ്ററോളം വലുപ്പമുണ്ട്.
ഇവയിലെ ആണ്‍ശലഭങ്ങള്‍ ചെറുതായിരിക്കും.
കല്‍പറ്റ: (KVARTHA) വയനാട്ടിലെ കാട്ടിക്കുളത്ത് അറ്റ് ലസ് എന്ന അപൂര്‍വ നിശാശലഭത്തെ കണ്ടെത്തി. ഇസ്മായില്‍ മരിക്കാര്‍, കെപി നൗഷാദ്, ഉറുമി പള്ളിയത്ത് എന്നിവരാണ് നിശാശലഭത്തെ കണ്ടെത്തിയത്. ഏറ്റവും വലിപ്പമേറിയ നിശാശലഭങ്ങളില്‍ ഒന്നാണിവ.
ചിറകുകളുടെ അറ്റം പാമ്പിന്റെ രൂപത്തെ ഓര്‍മിപ്പിക്കുന്നതിനാല്‍ സര്‍പ്പശലഭം, നാഗശലഭം എന്നിങ്ങനെയുള്ള പേരുകളിലൊക്കെ ഇവ അറിയപ്പെടുന്നു. ചുവപ്പ് കലര്‍ന്ന തവിട്ട് നിറമാണ്. ചിറകുകളില്‍ വെളുത്ത ത്രികോണ അടയാളങ്ങളുമുണ്ട്. ഇരുചിറകുകളും വിടര്‍ത്തുമ്പോള്‍ 240 മില്ലീമീറ്ററോളം വലുപ്പമുണ്ട്. ഇവയിലെ ആണ്‍ശലഭങ്ങള്‍ ചെറുതായിരിക്കും. അപൂര്‍വ ശലഭത്തെ കണ്ടെത്തിയ വിവരമറിഞ്ഞ് നിരവധി പേരാണ് ഇതിനെ കാണാന്‍ എത്തുന്നത്.
ശലഭത്തെ കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര വിഭാഗത്തിലെ എന്റമോളജി മ്യൂസിയത്തില്‍ ഏല്‍പ്പിക്കാനാണ് തീരുമാനം.
#atlasmoth #wayanad #kerala #raresighting #nature #wildlife #india #conservation #entomology