മേയ് മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടികുറച്ചു; ഈ മാസവും മണ്ണെണ്ണ വിതരണമില്ല

 



തിരുവനന്തപുരം: (www.kvartha.com 06.05.2021) മേയ് മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടികുറച്ചു. കഴിഞ്ഞ മാസം കിലോയ്ക്ക് 10.90 രൂപയ്ക്കു 4 കിലോ അരി നല്‍കിയ സ്ഥാനത്ത് ഇത്തവണ 2 കിലോ മാത്രമാണു നല്‍കുക. നീല കാര്‍ഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്കു 4 രൂപ നിരക്കില്‍ നല്‍കുന്നത് ഈ മാസവും തുടരും. മേയ് മാസത്തെ റേഷന്‍ വിതരണം വ്യാഴാഴ്ച ആരംഭിക്കും. 

വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസവും 10 കിലോ സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്കു നല്‍കും. ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്കു 2 കിലോ വീതം സ്‌പെഷല്‍ അരിയും സാധാരണ റേഷനും ലഭിക്കും. സാധാരണ റേഷന്‍ അരിക്കു കിലോയ്ക്കു 10.90 രൂപയ്ക്കും സ്‌പെഷല്‍ അരി കിലോയ്ക്കു 15 രൂപയ്ക്കുമാണ് ഇവര്‍ക്കു നല്‍കുക.

മേയ് മാസത്തില്‍ വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സാധാരണ റേഷന്‍ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് വെട്ടികുറച്ചു; ഈ മാസവും മണ്ണെണ്ണ വിതരണമില്ല


ആവശ്യത്തിനു സ്‌പെഷല്‍ അരി കടകളില്‍ സ്റ്റോകില്ലെന്ന പ്രശ്‌നമുണ്ട്. ഈ മാസവും മണ്ണെണ്ണ വിതരണമില്ല. കേന്ദ്ര വിഹിതം കുറഞ്ഞ സാഹചര്യത്തില്‍ ഏറെക്കാലമായി മൂന്നു മാസത്തിലൊരിക്കലാണു മണ്ണെണ്ണ വിതരണം. മാര്‍ചിലാണ് ഒടുവില്‍ നല്‍കിയത്. 

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ അരി വിതരണം സംബന്ധിച്ചു പിന്നീട് അറിയിക്കുമെന്നു ഭക്ഷ്യവിതരണ വകുപ്പ് വ്യക്തമാക്കി.

Keywords:  News, Kerala, State, Thiruvananthapuram, Ration shop, Food, Ration quota for white card holders has been reduced
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia