രണ്ടര ലക്ഷം മാത്രമല്ല, കുറച്ച് നിക്ഷേപിച്ചവരും കുടുങ്ങും; എല്ലാ നിക്ഷേപങ്ങളുടെയും ഉറവിടം പരിശോധിക്കാന്‍ ആര്‍ബിഐ നീക്കം തുടങ്ങി
Nov 28, 2016, 13:09 IST
ന്യൂഡല്‍ഹി: (www.kvartha.com 28.11.2016) 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് ബാങ്കിലെത്തിയ മുഴുവന്‍ നിക്ഷേപങ്ങളുടെയും ഉറവിടം പരിശോധിക്കാന്‍ ആര്‍ബിഐ നീക്കം തുടങ്ങി.
നേരത്തെ രണ്ടര ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപങ്ങള്‍ മാത്രമേ ഉറവിടം പരിശോധിക്കുകയുള്ളൂവെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ഇപ്പോള്‍ നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള രണ്ടര ലക്ഷം രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളും പരിശോധിക്കാന്‍ ആര്‍ബിഐ തീരുമാനിക്കുകയായിരുന്നു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ പെട്ടെന്ന് വന്‍ നിക്ഷേപങ്ങള്‍ വന്ന സാഹചര്യത്തിലാണ് ഈ നീക്കം.
വ്യക്തമായ വിശദീകരണം നല്‍കാനാകാത്ത നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം നികുതി ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. 25 ശതമാനം തുക നാല് വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി സൂക്ഷിക്കുകയും ചെയ്യാണം. 25 ശതമാനം തുക മാത്രമേ പെട്ടെന്നുള്ള ആവശ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കികയുള്ളൂ. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനത്തില്‍ തന്നെ ഈ നിയമം കൊണ്ട് വരാനാണ് ആലോചന. ഇനി മുതല്‍ വന്‍ തോതില്‍ പണം പിന്‍വലിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ എടിഎമ്മുകളിലും ബാങ്കുകളിലും ആവശ്യത്തിന് പണം എത്തിക്കാന്‍ ആര്‍ബിഐ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ ശമ്പളവിതരണം സുഗമമാക്കുന്നതിന് ആര്‍ബിഐ കര്‍മ്മ സമിതിക്ക് രൂപം നല്‍കി. ശമ്പള ദിവസങ്ങളിലെ ക്രമീകരണം ഏകോപിപ്പിക്കാന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്രയുടെ നേതൃത്വത്തിലാണ് കര്‍മ്മസമിതിക്ക് രൂപം നല്‍കിയത്.
Keywords: Kerala, India, RBI, Cash, withdraw, Ban, New Delhi, Bank, Salary, RBI to monitor all deposits

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.