സഹകരണ മേഖലയിലെ പ്രതിസന്ധിയില്‍ ജനത്തെ മറന്ന് രാഷ്ട്രീയം കളിച്ചുവെന്ന വിമര്‍ശനത്തില്‍ പതറി ബിജെപി; സഭയില്‍ രാജഗോപാല്‍ ഒറ്റപ്പെട്ടതും നാണക്കേട്
Nov 22, 2016, 18:32 IST
തിരുവനന്തപുരം: (www.kvartha.com 22.11.2016) സംസ്ഥാനത്തെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും ശ്രമിക്കുന്നുവെന്ന പരിഭ്രാന്തിയേക്കുറി ച്ചു നിലപാടെടുക്കുന്നതില്‍ പിഴച്ചോ എന്ന് ബിജെപിക്ക് പരിഭ്രാന്തി. സഹകരണ ബാങ്കുകള്‍ കള്ളപ്പണം സൂക്ഷിക്കുന്ന സ്ഥലങ്ങളാണെന്ന ആരോപണം തെളിയിക്കാനോ പിന്നോട്ടു പോകാനോ കഴിയാത്ത കുരുക്ക്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു കൈകോര്‍ത്ത് പ്രമേയം പാസാക്കിയപ്പോള്‍ ആ പ്രമേയത്തോട് രേഖാമൂലം തയ്യാറാക്കിയ വിയോജിപ്പ് അവതരിപ്പിക്കാന്‍ പോലും ബിജെപിയുടെ ഏക അംഗം ഒ രാജഗോപാലിനു കഴിഞ്ഞുമില്ല.
സഭയില്‍ ചട്ടം 130 പ്രകാരം മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ കേന്ദ്ര വിരുദ്ധ പരാമര്‍ശങ്ങള്‍ നീക്കണമെന്നായിരുന്നു രാജഗോപാലിന്റെ എതിര്‍ പ്രമേയം. എന്നാല്‍ അത് നിയമസഭാ ചട്ടങ്ങള്‍ക്കെതിരാണെന്ന് മന്ത്രി മാത്യു ടി തോമസ് ക്രമപ്രശ്‌നം ഉന്നയിച്ചു. സ്പീക്കര്‍ രാജഗോപാലിന് വിയോജിപ്പ് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും എല്‍ഡിഎഫ്, യുഡിഎഫ് എംഎല്‍എമാര്‍ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ അതിന് മറുപടി പറയാന്‍ കിട്ടിയ സമയം ഫലപ്രദമായി വിനിയോഗിച്ചില്ല എന്ന വിമര്‍ശനം രാജഗോപാലിനെതിരേ ഉന്നയിക്കുന്ന ഒരു വിഭാഗം ബിജെപിയിലണ്ട്. എന്നാല്‍ പ്രസംഗത്തിന് അനുവദിച്ചത് ഒരു മിനിറ്റായിട്ടും നാലു മിനിറ്റോളം സംസാരിച്ച രാജഗോപാല്‍ ബിജെപിയുടെ നിലപാട് ഫലപ്രദമായി അവതരിപ്പിച്ചു എന്നാണ് മറുവാദം.
യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ വന്ദ്യവയോധികനായ അദ്ദേഹത്തെ നിയമസഭയില്‍ അപമാനിച്ചുവെന്ന് വന്‍തോതില്‍ പ്രചാരണം അഴിച്ചു വിടണമെന്ന് അഭിപ്രായപ്പെടുന്ന രാജഗോപാല്‍ പക്ഷക്കാര്‍ പോലുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് രാജഗോപാല്‍ ഒഴികെ, സ്വതന്ത്ര അംഗം പി സി ജോര്‍ജ്ജ് ഉള്‍പ്പെടെ എല്ലാവരും കൈ ഉയര്‍ത്തി. എതിര്‍ക്കുന്നതായി രാജഗോപാല്‍ മാത്രമാണ് കൈ ഉയര്‍ത്തിയത്. ഇരുപക്ഷത്തു നിന്നും രാജഗോപാലിനെ പരിഹസി ച്ച് 'ഷെയിം' വിളികള്‍ ഉയര്‍ന്നു.
സഹകരണ മേഖല കേരളത്തിലെ സമ്പദ് ഘടനയുടെ, പ്രത്യേകി ച്ചും ഗ്രാമീണ സമ്പദ് ഘടനയുടെ നട്ടെല്ലാണെന്ന വാദം ശക്തമായി നിലനില്‍ക്കെ, അതിനെ തകര്‍ക്കാന്‍ ബിജെപി വ്യാജ ആരോപണം ഉന്നയിക്കുന്നു എന്നായിരുന്നു പൊതുവികാരം. താനും തന്റെ പാര്‍ട്ടിയും സഹകരണ മേഖലയ്ക്ക് എതിരല്ല എന്ന് രാജഗോപാല്‍ പ ലവട്ടം പറയേണ്ടിവന്നു. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സഹകരണ മേഖലയ്ക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയില്‍ ബിജെപി കേരള ജനതയെ മറന്ന് രാഷ്ട്രീയം കളിക്കുന്നു എന്ന വിമര്‍ശനമാണ് പാര്‍ട്ടിയെ ഇപ്പോള്‍ അലോസരപ്പെടുത്തുന്നതും ഭിന്നത സൃഷ്ടിച്ചിരിക്കുന്നതും.

Keywords: Kerala, Thiruvananthapuram, Minister, UDF, LDF, BJP, Central Government, O Rajagopal, Pinarayi vijayan, Ramesh Chennithala, Modi, Co=operative Bank, Re thinking in BJP? Co operative sector is a mass movement.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.