P Nandakumar | രാമായണ വായന സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വളര്‍ത്തുന്നു; മാതാപിതാക്കളെ ദൈവതുല്യരായി കണ്ട് ആദരിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും, സാഹോദര്യവും പരസ്പര സ്നേഹവും എന്നും നമ്മെ ഓര്‍മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുമെന്നും പി നന്ദകുമാര്‍
Aug 14, 2023, 12:54 IST
കണ്ണൂര്‍: (www.kvartha.com) രാമായണ വായന സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വളര്‍ത്തുന്നുവെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമിഷണര്‍ പി നന്ദകുമാര്‍. ചെറുശ്ശേരി സാഹിത്യവേദി സംഘടിപ്പിച്ച അധ്യാത്മരാമായണം പ്രശ്നോത്തരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമായണ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് നല്ല പൗരന്മാരായി മാറാന്‍ കഴിയുമെന്നും അവര്‍ മാതാപിതാക്കളെ ദൈവതുല്യരായി കണ്ട് ആദരിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും സാഹോദര്യവും പരസ്പര സ്നേഹവും എന്നും നമ്മെ ഓര്‍മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് രാമായണമെന്നും നന്ദകുമാര്‍ പറഞ്ഞു.
സാഹിത്യവേദി പ്രസിഡന്റ് ടികെഡി മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു. മഹാത്മാ മന്ദിരം പ്രസിഡന്റ് ഇവിജി നമ്പ്യാര്‍, കണ്ണൂര്‍ രത്നകുമാര്‍, കെസി ശശീന്ദ്രന്, കെ വല്ലി ടീചര്‍ എന്നിവര്‍ സംസാരിച്ചു. മാധ്യമപ്രവര്‍ത്തകനും കഥാകൃത്തമായ കെടി ജയദേവ് കുമാര്‍ ക്വിസ് മാസ്റ്ററായിരുന്നു. ചെറുശ്ശേരി സാഹിത്യവേദി സെക്രടറി ഇവി സുഗതന് സ്വാഗതവും സുധീര്‍ പയ്യനാടന്‍ നന്ദിയും പറഞ്ഞു.
രാമായണ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്ന വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് നല്ല പൗരന്മാരായി മാറാന്‍ കഴിയുമെന്നും അവര്‍ മാതാപിതാക്കളെ ദൈവതുല്യരായി കണ്ട് ആദരിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുമെന്നും സാഹോദര്യവും പരസ്പര സ്നേഹവും എന്നും നമ്മെ ഓര്‍മിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കൃതിയാണ് രാമായണമെന്നും നന്ദകുമാര്‍ പറഞ്ഞു.
Keywords: Reading Ramayana nurtures a socially responsible generation Says P Nandakumar, Kannur, News, P Nandakumar, Ramayana Book, Religion, Children, Parents, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.